24.3 C
Kottayam
Saturday, June 6, 2026

പാലക്കാട്ട് എൽ.ഡി.എഫിന് വോട്ട് കൂടി, ബി.ജെ.പിയുമായുള്ള വോട്ടുവ്യത്യാസം കുറയ്ക്കാൻ കഴിഞ്ഞു: മുഖ്യമന്ത്രി

Must read

കോഴിക്കോട്: ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട്ട് എല്‍.ഡി.എഫിന്റെ വോട്ട് വിഹിതം വര്‍ധിപ്പിക്കാനും ബി.ജെ.പിയുമായുള്ള വോട്ട് വ്യത്യാസം കുറയ്ക്കാനും കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫിന് കൂടുതല്‍ കരുത്തുപകരുന്ന തിരഞ്ഞെടുപ്പ് ഫലമാണിതെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തും പാലക്കാടും കാസര്‍കോടും എല്‍.ഡി.എഫ്. മൂന്നാംസ്ഥാനത്തായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ആ പാലക്കാട്ട് സാധാരണഗതിയില്‍ ഉപതിരഞ്ഞെടുപ്പ് വരുമ്പോള്‍ അവിടെ എല്‍.ഡി.എഫിന്റെ നില വല്ലാതെ ശോഷിച്ചുപോയാലാണ് എല്‍.ഡി.എഫിന് വലിയ ക്ഷീണം സംഭവിച്ചു എന്നു പറയാനാവുക.

പക്ഷേ, പാലക്കാട്ട് എല്‍.ഡി.എഫിന്റെ വോട്ട് വിഹിതം കുറയുകയല്ല ചെയ്തത്. യു.ഡി.എഫ്. ആണ് ജയിച്ചത്. നേരത്തെ ജയിച്ചതും യു.ഡി.എഫാണ്. കഴിഞ്ഞ കുറച്ചുകാലമായി യു.ഡി.എഫ്. ജയിക്കുന്ന മണ്ഡലമാണ്. അവിടെ എല്‍.ഡി.എഫിന്റെ വോട്ട് വിഹിതം നല്ല നിലയില്‍ തന്നെ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. അതാണ് പാലക്കാടുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചേലക്കരയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി തൊട്ടുമുന്നില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ചതാണ്. ആ സ്ഥാനാര്‍ഥി കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നേടിയ വോട്ട് നേടാന്‍ കഴിഞ്ഞോ? അവിടെ വോട്ട് കുറയുകയാണ് ചെയ്തത്. സ്ഥാനാര്‍ഥി ഒന്ന്. തിരഞ്ഞെടുപ്പ് രണ്ട്. പക്ഷേ ഈ തിരഞ്ഞെടുപ്പില്‍ അതേ സ്ഥാനാര്‍ഥിക്ക് വോട്ടു കുറയുകയാണ് ചെയ്തത്.

- Advertisement -

അതേസമയം, എല്‍.ഡി.എഫിന് നല്ല രീതിയില്‍ വോട്ട് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തിയാല്‍ നല്ല വര്‍ധന നേടാന്‍ കഴിഞ്ഞു. നല്ല ഭൂരിപക്ഷത്തോടെ വിജയിച്ചുവരാന്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് കഴിഞ്ഞു. ഇത് സര്‍ക്കാരിന്റെ ഏതെങ്കിലും വിധത്തിലുള്ള ജനവിശ്വാസം നഷ്ടപ്പെട്ടതിന്റെ ഭാഗമായാണോയെന്നും മുഖ്യമന്ത്രി ആരാഞ്ഞു.

- Advertisement -

2016-ല്‍ ആദ്യ എല്‍.ഡി.എഫ്. സര്‍ക്കാര്‍ രൂപംകൊള്ളുമ്പോള്‍ ചേലക്കരയിൽ മത്സരിച്ചത് യു.ആര്‍. പ്രദീപ് തന്നെ ആയിരുന്നു. അദ്ദേഹത്തിന് ആ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം ഈ തിരഞ്ഞെടുപ്പില്‍ നേടാന്‍ കഴിഞ്ഞു. കേരളത്തില്‍ എല്‍.ഡി.എഫിന് നല്ല രീതിയില്‍ പിന്തുണ ലഭിച്ചിരിക്കുന്നു.

ബി.ജെ.പി. മഹാശക്തിയാണ് എന്ന് പറഞ്ഞുപരത്താന്‍ ശ്രമിച്ചവരുണ്ടല്ലോ. ആ ബി.ജെ.പി. വലിയതോതില്‍ പിന്നോട്ട് പോയി എന്നാണ് കാണാന്‍ കഴിയുന്നത്. ബി.ജെ.പിയുടെ പുറകോട്ട് പോക്കില്‍ വര്‍ഗീയതയോട് ഒരു വിട്ടുവീഴ്ചയും ചെയ്യാതെ എല്ലാ ഘട്ടത്തിലും തത്വാധിഷ്ഠിത സമീപനം സ്വീകരിക്കുന്ന എല്‍.ഡി.എഫിന്റെ സമീപനം ഏറ്റവും പ്രസക്തമായതാണ്, മുഖ്യമന്ത്രി പറഞ്ഞു.

വയനാട് നേരത്തെ രാഹുല്‍ ഗാന്ധി ജയിച്ചുവന്ന മണ്ഡലമാണ്. ഇപ്പോള്‍ പ്രിയങ്കാ ഗാന്ധിക്കും അവിടെ വിജയം നേടാന്‍ കഴിഞ്ഞു. എല്‍.ഡി.എഫിന് ഏതെങ്കിലും തരത്തില്‍ ക്ഷീണമുണ്ടാക്കുന്ന ഒരു കര്യവും സംഭവിച്ചില്ലെന്ന് മാത്രമല്ല ബി.ജെ.പിക്ക് വലിയ തകര്‍ച്ചയുണ്ടായി. എല്‍.ഡി.എഫിന് കൂടുതല്‍ വോട്ട് നേടി ചേലക്കരയില്‍ വിജയം ഉറപ്പിക്കാന്‍ കഴിഞ്ഞു. പാലക്കാട്ട് നേരത്തെ ഉള്ളതിനേക്കാളും വോട്ട് സമ്പാദിക്കാന്‍ കഴിഞ്ഞു. ബി.ജെ.പിയുമായുള്ള വോട്ട് വ്യത്യാസം കുറയ്ക്കാന്‍ കഴിഞ്ഞു. എല്‍.ഡി.എഫിന് കൂടുതല്‍ കരുത്തുപകരുന്ന തിരഞ്ഞെടുപ്പ് ഫലമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week