തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ വെട്ടുകാട് ഡിവിഷനിലെ സിപിഎം കൗണ്‍സിലര്‍ സാബു ജോസ് (45) കൊവിഡ് ബാധിച്ച് മരിച്ചു. ഒരാഴ്ചയിലേറെയായി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
നാടക പ്രവര്‍ത്തകന്‍, കൊച്ചുവേളി പാരിഷ് സെക്രട്ടറി, തിരുവനന്തപുരം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി, സെന്റ് ജോസഫ് ലൈബ്രറി വൈസ് പ്രസിഡന്റ്, സെന്റ് ജോസഫ് ക്ലബ് പ്രസിഡന്റ്, ചെറുപുഷ്പം മിഷന്‍ ലീഗ് രൂപതാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബിരുദധാരിയായ സാബു ജോസ് അവിവാഹിതനാണ്. അച്ഛന്‍ സ്റ്റീഫന്‍ ഡിസില്‍വ, അമ്മ ജാനറ്റ് സില്‍വ. സംസ്‌കാരം ഇന്ന് വൈകുന്നേരം തിരുവനന്തപുരം ശാന്തി കവാടത്തില്‍ നടക്കും. സാബുവിന്റെ നിര്യാണത്തില്‍ മേയര്‍ ആര്യ എസ് രാജേന്ദ്രന്‍ അനുശോചനം രേഖപ്പെടുത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News