24.1 C
Kottayam
Friday, June 5, 2026

മലയാളി താരത്തിന് ആവശ്യക്കാരില്ല, ആദ്യത്തെ അണ്‍സോള്‍ഡ്! അശ്വിനെ കൈവിട്ട് രാജസ്ഥാന്‍,രചിന്‍ ചെന്നൈയില്‍

Must read

ജിദ്ദ: ഐപിഎല്‍ മെഗാ ലേലത്തില്‍ അണ്‍സോള്‍ഡ് ചെയ്യപ്പെട്ട ആദ്യ താരമായി മലയാളിയായ ദേവ്ദത്ത് പടിക്കല്‍. നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പം ഓസ്‌ട്രേലിയയിലുള്ള ദേവ്്ദത്തിന്റെ അടിസ്ഥാന വില രണ്ട് കോടിയായിരുന്നു.

എന്നാല്‍ താരത്തിനായി ആരും താല്‍പര്യം പ്രകടിപ്പിച്ചില്ല. കഴിഞ്ഞ തവണ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് വേണ്ടി കളിച്ച താരമാണ് ദേവ്ദത്ത്. മുമ്പ് രാസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നിവര്‍ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. അണ്‍സോള്‍ഡ് ചെയ്യപ്പെട്ട മറ്റൊരു താരം ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറാണ്. കഴിഞ്ഞ സീസണില്‍ ഡല്‍ഹി കാപിറ്റല്‍സിന്റെ താരമായിരുന്നു വാര്‍ണര്‍.

അതേസമയം, ആര്‍ അശ്വിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തിരിച്ചെത്തിച്ചു. രാജസ്ഥാന്‍ റോയല്‍സിന്റെ വെല്ലുവിളി മറികടന്നാണ് ചെന്നൈ അശ്വിനെ തിരിച്ചെത്തിച്ചത്. അശ്വിന് വേണ്ടി ഇരുവരും മത്സരിച്ച് വിളിച്ച്. എന്നാല്‍ ചെന്നൈ തിരിച്ചെതിക്കുമെന്ന് ഉറപ്പിച്ച് തന്നെയായിരുന്നു.

9.75 കോടി മുടക്കിയാണ് അശ്വിന്‍ ചെന്നൈയിലെത്തിയത്. രചിന്‍ രവീന്ദ്രയേയും ചെന്നൈ തിരിച്ചുകൊണ്ടുവന്നു. ലേലത്തില്‍ പഞ്ചാബ് കിംഗ്‌സാണ് രവീന്ദ്രയെ സ്വന്തമാക്കിയിരുന്നത്.

- Advertisement -

എന്നാല്‍ ആര്‍ടിഎം വഴി നാല് കോടി മുടക്കി ന്യൂസിലന്‍ഡ് താരത്തെ ചെന്നൈ തിരിച്ചെത്തിച്ചു. ഡെവോണ്‍ കോണ്‍വെയും ചെന്നൈ നിരയില്‍ തിരിച്ചെത്തി. 6.25 കോടിയാണ് ചെന്നൈ മുടക്കിയത്. പഞ്ചാബ് കിംഗ്‌സ് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. രാഹുല്‍ ത്രിപാദിയും ഇത്തവണ ചെന്നൈ നിരയിലാണ്. 3.40 കോടിയാണ് ചെന്നൈ മുടക്കിയത്. 

- Advertisement -

,ജേക്ക് ഫ്രേസര്‍ മക്ഗുര്‍കിനെ ഡല്‍ഹി കാപിറ്റല്‍സ് തിരിച്ചെടുത്തു. ആര്‍ടിഎം വഴി 9 കോടി മുടക്കിയാണ് ഓസീസ് യുവതാരത്തെ തിരിച്ചെത്തിച്ചത്. ലേലലത്തില്‍ പഞ്ചാബ് കിംഗ്‌സ് താരത്തെ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഡല്‍ഹി ആര്‍ടിഎം ഉപയോഗിച്ചു. ഹര്‍ഷല്‍ പട്ടേലിനെ എട്ട് കോടിക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡ്ന്‍ മാര്‍ക്കം അടിസ്ഥാന വിലയായ രണ്ട് കോടിക്ക് ലഖ്‌നൗവിലെത്തി. ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് 6.25 കോടിക്ക് പഞ്ചാബ് കിംഗ്‌സിലുമെത്തി.

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ലിയാം ലിവിംഗ്‌സ്റ്റണെ 8.75 കോടിക്ക് ആര്‍സിബി സ്വന്തമാക്കി. ആര്‍സിബി, ചെന്നൈ, പഞ്ചാബ് എന്നിവരെല്ലാം ലിവിംഗ്സ്റ്റണ്‍ വേണ്ടി ശ്രമം നടത്തി. എന്നാല്‍ ആര്‍സിബിയുടെ 8.75 കോടിക്ക് മുന്നില്‍ ചെന്നൈ മുട്ടുമടക്കി. ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ 7.50 കോടിക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലെത്തി. ആര്‍സിബിയും ഡല്‍ഹിയും താരത്തിന് വേണ്ടി ശ്രമിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

Popular this week