കൊല്ലത്ത് യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍; ആശുപത്രിയില്‍ കൊണ്ടു പോകാമെന്ന് പറഞ്ഞു പുറത്തിറങ്ങിയ ഭര്‍ത്താവ് മുങ്ങി
കൊല്ലം: കുണ്ടറയില്‍ യുവതിയെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കാണപ്പെട്ടു. മുളവന ചരുവിള പടിഞ്ഞാറ്റതില്‍ വീട്ടില്‍ കൃതി (25) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് വൈശാഖിനെ പോലീസ് തിരയുന്നു. കൃതിയുടെ മുളവനയിലെ വീട്ടില്‍ തിങ്കളാഴ്ച രാത്രി ഒമ്പതിന് വൈശാഖ് എത്തിയിരിന്നു. രാത്രി പതിനൊന്നോടെ ആഹാരം കഴിക്കാന്‍ വരാതിരുന്നതിനെ തുടര്‍ന്ന് അമ്മ വാതിലില്‍ മുട്ടി വിളിച്ചു. വാതില്‍ തുറന്നപ്പോള്‍ കൃതി തറയില്‍ വീണു കിടക്കുകയായിരുന്നു. കുഴഞ്ഞു വീണന്നായിരുന്നു വൈശാഖ് പറഞ്ഞത്.
ആശുപത്രിയില്‍ കൊണ്ടു പോകാമെന്ന് പറഞ്ഞു പുറത്തിറങ്ങിയ വൈശാഖ് വാഹനമെടുത്ത് കടന്നുകളയുകയായിരിന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. മോഹന്‍ -ബിന്ദു ദമ്പതികളുടെ ഏക മകളാണ് കൃതി. കൊല്ലം കോളേജ് ജംഗ്ഷന്‍ ദേവിപ്രിയയില്‍ ബൈജു സീന ദമ്പതികളുടെ മകനാണ് വൈശാഖ്. 2019 ഫെബ്രുവരി 3ന് ആയിരുന്നു ഇവരുടെ വിവാഹം. കൃതിയുടെ രണ്ടാം വിവാഹവും വൈശാഖിന്റെ ആദ്യത്തെ വിവാഹവും ആയിരുന്നു. ആദ്യത്തെ വിവാഹത്തില്‍ ഒരു മകളുണ്ട്.