കിളിമാനൂര്‍: മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ റോഡിലേക്ക് തെറിച്ചുവീണ് വീട്ടമ്മ മരിച്ചു. വാമനപുരം സി.എച്ച്.സി.യിലെ ജീവനക്കാരിയായ കിളിമാനൂര്‍ പാപ്പാല അലവക്കോട് ശ്രീനിലയത്തില്‍ (മേലതില്‍ പുത്തന്‍വീട്ടില്‍) പരേതനായ സുരേന്ദ്രന്‍ നായരുടെ ഭാര്യ ലില്ലികുമാരി(മോളി- 56) ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം അഞ്ചിന് തൊളിക്കുഴിയിലായിരുന്നു അപകടം. കടയ്ക്കല്‍ കൊല്ലായിലെ ബന്ധുവീട്ടില്‍ പോയി മടങ്ങിവരികയായിരുന്നു ലില്ലികുമാരിയും മകനും. റോഡിലെ ബമ്പ് മറികടക്കുമ്പോള്‍ ലില്ലികുമാരി ബൈക്കില്‍നിന്നു തെറിച്ചുവീഴുകയായിരുന്നു.
തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ലില്ലികുമാരിയെ കടയ്ക്കല്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: സൂര്യ, സൂരജ്. മരുമക്കള്‍: ഷാജി, മാളവിക. സംഭവത്തില്‍ കിളിമാനൂര്‍ പോലീസ് കേസെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News