സ്വപ്‌നത്തില്‍ വന്ന് മന്ത്രവാദി നിരന്തരം ബലാത്സംഗം ചെയ്യുന്നു; പരാതിയുമായി യുവതി
പട്ന: സ്വപ്നത്തില്‍ വന്ന് ഒരു മന്ത്രവാദി തന്നെ നിരന്തരം ബലാത്സംഗം ചെയ്യുന്നുവെന്ന പരാതിയുമായി യുവതി പോലീസ് സ്റ്റേഷനില്‍. ബീഹാറിലാണ് സംഭവം. ബീഹാറിലെ ഔറംഗബാദ് ജില്ലയില്‍ നിന്നുള്ള യുവതിയാണ് പരാതിയുമായി എത്തിയത്.
ഈ വര്‍ഷം ജനുവരിയില്‍ രോഗിയായ മകന് ചികിത്സ തേടാനാണ് താന്‍ മന്ത്രവാദിയെ സമീപിച്ചതെന്ന് യുവതി അവകാശപ്പെട്ടു. മന്ത്രവാദി ഒരു മന്ത്രം നല്‍കി ഒരു ആചാരപരമായ പ്രക്രിയ പിന്തുടരാന്‍ ആവശ്യപ്പെട്ടതായി യുവതി പറഞ്ഞു. എന്നാല്‍ 15 ദിവസത്തിനുശേഷം വ്യക്തമല്ലാത്ത അസുഖത്തെ തുടര്‍ന്ന് മകന്‍ മരിച്ചു.
മകന്‍ അപ്രതീക്ഷിതമായി മരിച്ചതിനുശേഷം താന്‍ ക്ഷേത്രത്തില്‍ തിരിച്ചെത്തി മന്ത്രവാദിയോട് മകന്റെ അകാല മരണത്തിന്റെ കാരണം ചോദിക്കുകയും ചെയ്തു. മന്ത്രവാദിയെ കണ്ട ശേഷം വീട്ടില്‍ തിരികെ എത്തുകയും ഉറങ്ങിക്കിടന്ന തന്നെ സ്വപ്നത്തില്‍ മന്ത്രവാദി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതായി യുവതി പറയുന്നു. മരിച്ചു പോയ മകനാണ് തന്നെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ചതെന്നും യുവതി അവകാശപ്പെട്ടു.
പിന്നീട്, തന്റെ സ്വപ്നങ്ങളില്‍ മന്ത്രവാദി സ്ഥിരമായി പ്രത്യക്ഷപ്പെടുകയാണെന്നും ആവര്‍ത്തിച്ച് തന്നെ ബലാത്സംഗം ചെയ്യുന്നുവെന്നും യുവതി അവകാശപ്പെട്ടു. യുവതിയുടെ പരാതില്‍ മന്ത്രവാദിയെ പോലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ച ശേഷം പിന്നീട് വിട്ടയച്ചു.
യുവതിയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് പോലീസ് പറയുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ ബന്ധുക്കളുമായി ബന്ധപ്പെടുകയും ചികിത്സയ്ക്കായി ഒരു മാനസിക സ്ഥാപനത്തില്‍ പ്രവേശിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ലളിത് നാരായണന്‍ പറഞ്ഞു.