മനോരമ പോലൊരു ചാനലില്‍ ഫോണ്‍ ഇന്‍ പ്രോഗ്രാമിനു പോയതാണ് ജോസഫൈനു പറ്റിയ യഥാര്‍ത്ഥ തെറ്റ്; അഡ്വ. എ ജയശങ്കര്‍

തിരുവനന്തപുരം: വിവാദ പരാമര്‍ശത്തില്‍ ജോസഫൈന്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തിയെങ്കിലും പാര്‍ട്ടി അത് ചെവിക്കൊണ്ടില്ല. സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കേണ്ട സ്ഥാനം ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയതോടെ പാര്‍ട്ടി ജോസഫൈനോട് രാജി ചോദിച്ചു വാങ്ങുകയായിരുന്നു. ഒടുവില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനു പിന്നാലെ എം സി ജോസഫൈന്‍ വനിതാ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ചു.

ഇതില്‍ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് അഡ്വക്കേറ്റ് എ ജയശങ്കര്‍. എംസി ജോസഫൈന്‍ രാജിവെക്കേണ്ടി വന്നത് വാമൊഴി മാത്രമല്ല മനോരമയുടെ പരിപാടിയില്‍ പങ്കെടുത്തത് മൂലമാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ജോസഫൈനെതിരെ പറഞ്ഞിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ

വാമൊഴി വഴക്കം വിനയായി, വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ കസേര തെറിച്ചു.
പരാതിക്കാരിയോടു തട്ടിക്കയറിയതല്ല, മനോരമ പോലൊരു ചാനലില്‍ ഫോണ്‍ ഇന്‍ പ്രോഗ്രാമിനു പോയതാണ് ജോസഫൈനു പറ്റിയ യഥാര്‍ത്ഥ തെറ്റ്.
പറഞ്ഞിട്ടു ഫലമില്ല. ഇനി അനുഭവിക്ക്…

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News