വിഡിയോ കോള്‍ ചെയ്ത് അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് റെക്കോഡ് ചെയ്യും! 350ഓളം സ്ത്രീകളെ ഭീഷണിപ്പെടുത്തിയ 35കാരന്‍ അറസ്റ്റില്‍

ലക്‌നൗ: വാട്സ്ആപ്പിലൂടെ വിഡിയോ കോള്‍ ചെയ്ത് അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് റെകോഡ് ചെയ്ത് 350ഓളം സ്ത്രീകളെ ഭീഷണിപ്പെടുത്തിയ ബിഎ ബിരുദധാരിയായ 35കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ ഗര്‍വാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്റ്റേഷനറി കട നടത്തുന്ന ശിവ് കുമാര്‍ വര്‍മയാണ് യുപി പൊലീസിന്റെ വുമണ്‍ പവര്‍ ലൈനിന്റെ പിടിയിലായത്.

വിഡിയോ കോളിലൂടെ അശ്ലീലം കാണിക്കുകയും ശേഷം അവ റെകോഡ് ചെയ്ത് ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയതായും സ്ത്രീകളുടെ പരാതിയില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ‘വിവസ്ത്രനായ ശേഷമായിരിക്കും ഇയാള്‍ ഫോണ്‍ വിളിക്കുക. സ്ത്രീകള്‍ കോളെടുത്ത് നിമിഷങ്ങള്‍ക്കകം ഇയാള്‍ ദൃശ്യങ്ങള്‍ റെകോര്‍ഡ് ചെയ്യും. ഫോണ്‍ കട്ട് ചെയ്യുമ്‌ബോള്‍ റെകോര്‍ഡ് ചെയ്ത ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തും. ഭര്‍ത്താവിനും കുടുംബത്തിനും മറ്റും അയച്ചുനല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും. അതിനാല്‍ സ്ത്രീകള്‍ പരാതി നല്‍കാന്‍ തയാറാകാറില്ലെന്നും നമ്ബര്‍ മാറ്റുകയാണ് പതിവ്’.

സ്റ്റേഷനറി കടയിലെ ജോലിക്ക് ശേഷം ഇയാള്‍ റാന്‍ഡമായി നമ്ബര്‍ തെരഞ്ഞെടുക്കുകയും ട്രൂകോളറിലൂടെ സ്ത്രീകളുടേതാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. സ്ത്രീകളുടേതാണെങ്കില്‍ ഇയാള്‍ വിഡിയോ കോള്‍ ചെയ്യുകയും അശ്ലീല ദൃശ്യങ്ങള്‍ കാണിക്കുകയും ചെയ്യും -പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ലക്‌നൗവില്‍നിന്നാണ് ഇയാള്‍ക്കെതിരെ ആദ്യ പരാതി ലഭിക്കുന്നത്. ബല്ലിയ പ്രദേശവാസിയായ ശിവ് കുമാര്‍ സംസ്ഥാനത്തെ 15ഓളം ജില്ലകളിലെ 350 ഓളം സ്ത്രീകളെ വിഡിയോ കോള്‍ ചെയ്യുകയും അപമാനിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. ഇതിനായി ഉപയോഗിച്ച ഏഴു ഫോണുകളും നിരവധി സിം കാര്‍ഡുകളും ഇയാളില്‍നിന്ന് പൊലീസ് പിടിച്ചെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News