കൊവിഡ് കാലത്ത് ജിമ്മുകളില്‍ പോയി വിഷമിക്കണ്ട; വാട്‌സ്ആപ്പിലൂടെ ശരീരഭാരം നിയന്ത്രിക്കാം!
ശരീര ഭാരത്തില്‍ വരുന്ന ഈ വ്യതിയാനങ്ങള്‍ പലപ്പോഴും നമ്മളെ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് തള്ളിവിടാറുണ്ട്. അതുകൊണ്ട് തന്നെ ശരീരഭാരം നിയന്ത്രിക്കാന്‍ പലരും ശ്രമിക്കാറുണ്ട്. പലരും ഇതിനായി പലവഴികളാണ് തെരഞ്ഞെടുക്കുന്നത്. ആഹാര ക്രമീകരണം, തുടര്‍ച്ചയായുള്ള വ്യായാമം അങ്ങനെ പോകുന്നു മാര്‍ഗങ്ങള്‍. ഒരു വ്യക്തിയുടെ ഉയരത്തിനനുസരിച്ച് ശരീരഭാരം ക്രമീകരിക്കുക എന്നത് ചില അവസരങ്ങളില്‍ ബുദ്ധിമുട്ടാണ്. അത്തരക്കാരെ സഹായിക്കുകയാണ് അബിന്‍സ് ട്രാന്‍സ്ഫോമേഷന്‍ പ്രോഗ്രാം അഥവാ എടിപി.
കൊവിഡ് കാലമായതിനാല്‍ ജിമ്മില്‍ പോകാന്‍ മടിക്കുന്നവര്‍ക്ക് എടിപി ഉപകാരപ്രദമാണ്. കാരണം നിങ്ങളുടെ ശരീരഭാരം ക്രമീകരിക്കാന്‍ ട്രെയ്നര്‍മാര്‍ സഹായം നല്‍കുന്നത് വാട്സ് ആപ്പിലൂടെയാണ്. പ്രോഗ്രാമിന്റെ ഭാഗമാകുന്ന എല്ലാവരേയും ഒരേ പോലെ അല്ല ട്രെയിന്‍ ചെയ്യുന്നത്. ഒരു വ്യക്തിയുടെ ജീവിത രീതി, ശാരീരിക അവസ്ഥ ഇവയെല്ലാം കണക്കിലെടുത്ത് ഭാരം കൂട്ടാനും, കുറയ്ക്കാനുമുള്ള ഡയറ്റ് പ്ലാന്‍, വ്യായാമ മുറകള്‍ എന്നിവ ഓരോ വ്യക്തിക്കും വാട്സ് ആപ്പിലൂടെ തന്നെ നല്‍കും.
ഇതിന്റെ അടുത്ത ഘട്ടമെന്നോണം വെര്‍ച്വല്‍ ക്ലാസുകളും ആരംഭിക്കുകയാണ് എടിപി. വാട്സ് ആപ്പില്‍ റെക്കോര്‍ഡഡ് സെഷനുകളാണ് ലഭിക്കുന്നതെങ്കില്‍ വെര്‍ച്വല്‍ സെഷനില്‍ ലൈവായിട്ടാകും ട്രെയ്നര്‍മാര്‍ നിങ്ങള്‍ക്കൊപ്പം ചേരുക. അംഗീകൃത ട്രെയിനര്‍മാരാണ് എടിപിയില്‍ പ്രവര്‍ത്തിക്കുന്നത്.
ലോകത്ത് ഏത് കോണിലാണെങ്കിലും, ഏത് സമയത്തും ട്രെയിനറുടെ സഹായം നിങ്ങള്‍ക്ക് ലഭ്യമാകും എന്നതാണ് എടിപി.യുടെ പ്രത്യേകത. മലപ്പുറം പെരിന്തല്‍മണ്ണയില്‍ രണ്ട് ഓഫിസുകളും, കോഴിക്കോടും എടിപിയുടെ സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ട്.
Join ATP program : https://bit.ly/ATPFitnessProgram
ATP YouTube channel : https://youtu.be/YDXcf6lc5Ac
ATP Instagram: https://instagram.com/atponline?r=nametag
മുമ്പ് ജിമ്മുകളില്‍ എടിപിയുടെ സേവനം ലഭ്യമായിരുന്നു. എന്നാല്‍ ഒരു സമയം 15 പേരുടെ ബാച്ച് മാത്രമേ സാധ്യമായിരുന്നുള്ളു. അങ്ങനെയാണ് ഓണ്‍ലൈനായും ട്രെയിനിംഗ് നല്‍കാമെന്ന ആശയം സ്ഥാപകന്‍ അബിന്‍ ആലോചിക്കുന്നത്.