EntertainmentFeaturedKeralaNews
നടൻ ടൊവിനോ ആശുപത്രി വിട്ടു, രോഗവിവരമന്വേഷിച്ചവർക്ക് നന്ദി പറഞ്ഞ് താരം
കൊച്ചി:സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ടൊവിനോ തോമസ് ആശുപത്രി വിട്ടു.6 ദിവസത്തെ ചികിത്സക്ക് ശേഷമാണ് ആശുപത്രി വിട്ടത്.ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച എല്ലാവർക്കും ടൊവിനോ വീഡിയോ പോസ്റ്റിലൂടെ നന്ദി പറഞ്ഞു.
https://youtu.be/0KRQjhLGQFQ
കള എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ടൊവിനോയ്ക്ക് പരുക്കേറ്റത്. കരളിന് സമീപം മുറിവുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു .ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന് ആന്തരിക രക്തസ്രാവം കണ്ടതിനെ തുടർന്ന് ഐസിയുവിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News