23.9 C
Kottayam
Thursday, June 4, 2026

തിരുവനന്തപുരത്ത് യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; സുഹൃത്ത് അറസ്റ്റില്‍

Must read

തിരുവനന്തപുരം: യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കല്ലറ, പാങ്ങോട് പുലിപ്പാറ പരയ്ക്കാടിനു സമീപം കരിമ്പുലി ഷിബു എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഷിബുവിന്റെ മൃതദേഹമാണ് കഴിഞ്ഞയാഴ്ച വീട്ടിനുള്ളില്‍ കട്ടിലിനോട് ചേര്‍ന്ന് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന ഇയാള്‍ നാട്ടില്‍ നിരന്തരം അക്രമങ്ങള്‍ നടത്തിയിരുന്നു .

കൊലപാതകവുമായി ബന്ധപ്പെട്ട് ഷിബുവിന്റെ സുഹൃത്ത് പാങ്ങോട് ചന്തക്കുന്ന് നൗഫിയ മന്‍സിലില്‍ നവാസ് (40) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മനുഷ്യന്റെ കാല്‍ തെരുവ് നായ്ക്കള്‍ കടിച്ചു കൊണ്ടു പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത് തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

സാഹചര്യത്തെളിവുകളുടെയും കൈയില്‍ കെട്ടിയിരുന്ന ചരടിന്റെയും അടിസ്ഥാനത്തിലാണ് മരിച്ചത് ഷിബുവാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. കൊല്ലപ്പെട്ട ഷിബുവും നവാസും വര്‍ഷങ്ങളായി സുഹൃത്തുക്കളായിരുന്നു. ഇതിനിടെയുണ്ടായ വാക്കു തര്‍ക്കത്തെ തടുര്‍ന്ന് പത്തനാപുരത്ത് വച്ച് ഷിബു നവാസിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് വിവിധ കേസുകളില്‍പ്പെട്ട് ജയിലിലായ ഷിബു രണ്ടു മാസം മുന്‍പാണ് പുറത്തിറങ്ങിയത്. തുടര്‍ന്ന് വീണ്ടും നവാസുമായി സൗഹൃദത്തിലായി.

കഴിഞ്ഞ ഞായറാഴ്ച ഇരുവരും ജോലിക്ക് പോയി മടങ്ങി വരവെ മദ്യവുമായി ഷിബുവിന്റെ വീട്ടിലെത്തി. ഇതിനിടെയുണ്ടായ വാക്കു തര്‍ക്കത്തില്‍ ഷിബു നവാസിനെ പട്ടിക കൊണ്ട് മര്‍ദിച്ചു. തുടര്‍ന്ന് നവാസ് അതേ പട്ടിക പിടിച്ചു വാങ്ങി ഷിബുവിന്റെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് വെട്ടുകത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. മൃതദേഹത്തിന് മുകളില്‍ ടാര്‍പ്പോളിനും തുണിയും കൂട്ടിയിട്ട് പ്ലാസ്റ്റിക് കട്ടില്‍ കമിഴ്ത്തിയിട്ട് അതിന് മുകളില്‍ മദ്യം ഒഴിച്ചു കത്തിച്ചു.

- Advertisement -

അന്വേഷണത്തിനിടെ സംഭവ ദിവസം നവാസും ഷിബുവും പാങ്ങോട് ജംഗ്ഷനില്‍ വച്ചും വഴക്കിട്ടിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇവര്‍ ഞായറാഴ്ച ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയതു സംബന്ധിച്ച് നാട്ടുകാരുടെയും ഓട്ടോറിക്ഷ ഡ്രൈവറുടെയും മൊഴിയും ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നവാസിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചെന്ന് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

Popular this week