കോഴിക്കോട് വിവഹദിനത്തില്‍ സുഹൃത്തുക്കളുടെ ആഘേഷത്തിന്റെ ഭാഗമാണ് കല്യാണ റാഗിംഗ്.വടക്കന്‍ കേരളത്തിലൊക്കെ പലപ്പോഴും ഇത്തരം റാഗിംഗുകള്‍ അതിരുവിടാറുമുണ്ട്.കൊയിലാണ്ടി കാവുംപട്ടത്ത് കല്യാണ റാഗിംഗ് അതിരുകടന്നപ്പോള്‍ വധുവരന്‍മാരുടെ ആദ്യരാത്രി ആശുപത്രിയിലായി.
വിവാഹച്ചടങ്ങുകള്‍ക്കിടയില്‍ വരനെയും വധുവിനെയും സുഹൃത്തുക്കള്‍ കാന്താരി മുളക് അരച്ചുകലക്കിയ വെള്ളം നിര്‍ബന്ധിച്ച് കുടിപ്പിയ്ക്കുകയായിരുന്നു. തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകള്‍ പ്രകടമാക്കിയ ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയായിരുന്നു.
കൊയിലാണ്ടി പോലീസ് ആശുപത്രിയിലെത്തി വധൂവരന്‍മാരുടെ മൊഴിയെടുത്തു.ഇരുവരും പരാതിയില്ലെന്ന് വ്യാക്തമാക്കിയതോടെ പോലീസ് കേസെടുക്കാതെ മടങ്ങി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News