ആദ്യ പ്രണയലേഖനത്തെ കുറിച്ച് മനസ് തുറന്ന് ഉര്‍വശി
മലയാളികളുടെ പ്രിയ നടിയാണ് ഉര്‍വശി. ചെറുതും വലുതുമായ അനേകം വേഷങ്ങള്‍ കൊണ്ട് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടാന്‍ ഉര്‍വശിക്ക് സാധിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ സജീവമായിരുന്നു താരം. മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന വമ്പന്‍ ഹിറ്റുകളാണ് ഈ അടുത്ത സമയത്ത് തമിഴില്‍ ഉര്‍വശി സൃഷ്ടിച്ചത്. ഇപ്പോള്‍ തനിക്ക് ചെറുപ്പകാലത്ത് കിട്ടിയ പ്രണയ ലേഖനത്തിനെ കുറിച്ച് പറയുകയാണ് ഉര്‍വശി.
”എനിക്ക് സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഒരു പ്രണയ ലേഖനം കിട്ടി. എന്നാല്‍ അത് എന്റെ ഇളയ ആങ്ങളയുടെ കൈയിലാണ് കിട്ടിയത്. അവന്‍ ആ ചെറുക്കന്റെ മുഖം ഇടിച്ചു ശരിയാക്കി. ഞങ്ങള്‍ രണ്ടും ഒരു ക്ലാസിലാണ് പഠിച്ചിരുന്നത് ചെന്നൈയില്‍. അപ്പോ അയച്ചയാള്‍ പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു പയ്യനായിരുന്നു. നോവുമെന്‍ ആത്മാവില്‍ എന്നൊരു പാട്ടില്ലേ, അതായിരുന്നു ഉണ്ടായിരുന്നത്. ആ പാട്ടിന്റെ നാല് വരി മാത്രം എഴുതി. താഴെ അവന്റെ താഴെ പേരും എഴുതി.
ആങ്ങളയുള്‍പ്പെടെ ഒരു മൂന്നാല് പിള്ളേര്‍ പോയി അവനെ ശരിയാക്കി. അവനോട് എനിക്ക് സഹതാപമൊന്നും തോന്നിയിരുന്നില്ല. പിറ്റേന്ന് കാണുമ്പോ എനിക്ക് പേടി തോന്നി. ഇവന്‍ വീണ്ടും ഇടികൊള്ളാനായിട്ടാണല്ലോ വരുന്നത്. പിന്നെ സ്‌കൂളൊക്കെ കഴിഞ്ഞു. ഇപ്പോ എവിടെയാണാവോ പാവം. അയാള്‍ ഇപ്പോ മക്കളെ ഒക്കെ കെട്ടിച്ചയച്ച് കാണും. എന്നെക്കാളും മൂത്തതല്ലേ. ഈ പ്രോഗ്രാം ചിലപ്പോ എവിടെയെങ്കിലും ഇരുന്ന് പുളളി കാണുന്നുണ്ടാവും.” -ഉര്‍വശി പ്രമുഖ മാധ്യമത്തോട് പറഞ്ഞു.