FeaturedHome-bannerKeralaNews
കോട്ടയം നഗരസഭാ ഭരണം വീണ്ടും യുഡിഎഫിന്,ബിൻസി സെബസ്റ്റ്യൻ വീണ്ടും നഗരസഭാ അധ്യക്ഷ
കോട്ടയം:ഇത്തവണയും ഭാഗ്യം തുണച്ചു. കോട്ടയം നഗരസഭാ ഭരണം യുഡിഎഫിന്.
ബിൻസി സെബാസ്റ്റ്യൻ നഗരസഭാ അധ്യക്ഷയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.നഗരസഭയുടെ 27-ാം വാർഡ് അംഗം എൽഡിഎഫിലെ റ്റി എൻ മനോജ് രോഗബാധിതനായി ആശുപത്രിയിൽ കഴിയുന്ന സാഹചര്യത്തിൽ യോഗത്തിന് എത്താനാവാതിരുന്നത് വോട്ടെടുപ്പിൽ നിർണ്ണായകമായി.
തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ടത്തിൽ എൽഡിഎഫിലെ ഷീജ അനിൽ 21 വോട്ടും യുഡിഎഫിലെ ബിൻസി സെബാസ്റ്റ്യൻ 22 വോട്ടും ,ബിജെപിയിലെ റീബാ വർക്കി 8 വോട്ടും നേടി. ആദ്യ ഘട്ടത്തിൽ കൂടുതൽ വോട്ടുകൾ നേടിയവർ തമ്മിൽ നടന്ന രണ്ടാം തിരഞ്ഞെടുപ്പിലും ഫലം 22 – 21 ന് യുഡിഎഫിന് അനുകൂലമായി.
11 മാസങ്ങൾക്ക് മുമ്പ് ഇതേ സ്ഥാനാർത്ഥികൾ തമ്മിൽ മത്സരിച്ചപ്പോൾ ബിൻസിയേയും യുഡിഎഫിനേയും നറുക്കെടുപ്പിലൂടെയാണ് ഭാഗ്യം തുണച്ചത്.52 അംഗ നഗരസഭയിൽ എൽഡിഎഫ് – 22, യുഡിഎഫ് -22, ബിജെപി – 8 എന്നിങ്ങനെയാണ് കക്ഷി നില
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News