കോഴിക്കോട്: കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് നഴ്‌സുമാരെ പീഡിപ്പിക്കാന്‍ ശ്രമം. ടാഗോര്‍ ഹാളിനു സമീപത്തു വെച്ച് ഇക്കഴിഞ്ഞ അഞ്ചാം തീയതി രാത്രി പന്ത്രണ്ട് മണിയ്ക്കാണ് സംഭവമുണ്ടായത്. ബീച്ച് ആശുപത്രിയില്‍ കൊറോണ ഡ്യൂട്ടി നോക്കിയിരുന്ന രണ്ട് നഴ്‌സുമാര്‍ക്ക് നേരെയാണ് പീഡന ശ്രമമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
രാത്രിയില്‍ ഇരുവരും സ്‌കൂട്ടറില്‍ ഡ്യൂട്ടിയ്ക്ക് പോകുകയായിരുന്നു. നഴ്‌സുമാരെ ബൈക്കില്‍ പിന്തുടര്‍ന്നയാള്‍ ഇവരെ തടഞ്ഞു നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
അക്രമി എത്തിയ ബൈക്കിന് നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല. എന്നാല്‍, സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായി പറയപ്പെടുത്തുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News