സാമ്പത്തിക പ്രതിസന്ധി; എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ 4000 രൂപയ്ക്ക് വിറ്റു

കൊല്‍ക്കത്ത: എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ 4000 രൂപയ്ക്ക് വിറ്റ് മാതാപിതാക്കള്‍ . പശ്ചിമബംഗാളിലെ മിഡ്നാപൂര്‍ ജില്ലയിലാണ് സംഭവം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ദമ്പതികള്‍ തങ്ങളുടെ പെണ്‍കുഞ്ഞിനെ വിറ്റത്.

പോലീസ് കുഞ്ഞിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. സാമ്പത്തിക പ്രയാസങ്ങള്‍ കാരണമാണ് കുട്ടിയെ വിറ്റതെന്ന് മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു. കൊവിഡിനെ തുടര്‍ന്ന് ഉപജീവനമാര്‍ഗം ഇല്ലാതായതോടെ വരുമാനം നിലച്ചതാണ് മാതാപിതാക്കളെ ഇതിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News