കൊച്ചി: സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴ കുമാരപുരം സ്വദേശി ശ്രീധരന്‍(56), എറണാകുളം വൈപ്പിന്‍ സ്വദേശി ഡെന്നിസ്(52) എന്നിവരാണ് മരിച്ചത്. സംസ്ഥാനതിതുവരെ 592 മരണങ്ങളാണ് സര്‍ക്കാര്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
അര്‍ബുദ ബാധയെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടായിരുന്നു ശ്രീധരന്റെ മരണം. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്.
കൊവിഡ് ബാധയെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നാണ് ഡെന്നിസിന്റെ മരണം. കൊവിഡ് മരണമെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. കൊവിഡ് വ്യാപനം രൂക്ഷമായാല്‍ സംസ്ഥാനത്ത് കോവിഡ് മരണങ്ങളും വര്‍ധിക്കുമെന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News