വാളയാര്‍: നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാര്‍ ഇടിച്ചുകയറി അപകടം. വാളയാറിലുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. തിരുപ്പൂര്‍ സ്വദേശികളായ ബാലാജി, മുരുകേശന്‍ എന്നിവരാണ് മരിച്ചത്.
നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തി സുഹൃത്തിനെ യാത്രയാക്കി തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം. വ്യാഴാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് അപകടമുണ്ടായത്. വാളയാര്‍ ആര്‍ടിഒ ചെക്ക് പോസ്റ്റിന് മുന്‍പിലാണ് അപകടമുണ്ടായത്.
അതേസമയം, നിയന്ത്രണംവിട്ട കാറിടിച്ച് റോഡരികില്‍നിന്ന യുവതി മരിച്ചു. കടമ്പനാട് വടക്ക് അമ്പലവിള പടിഞ്ഞാറ്റേതില്‍ രാജേഷിന്റെ ഭാര്യ സിംലി (36) ആണ് മരിച്ചത്. ഭര്‍ത്താവ് രാജേഷിനെ (38) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News