ഇളവുകൾ തിരുത്തി, ഇനി ട്രിപ്പിൾ ലോക്ക് ഡൗൺ
തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി സര്‍ക്കാര്‍. ചൊച്ചാഴ്ച മുതല്‍ ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക് നടപ്പാക്കാനാണ് തീരുമാനം. ഇതോടെ നാളെ മുതൽ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും കര്‍ശന പരിശോധനയായിരിക്കും നടത്തുക. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.
അതേസമയം ഇളവുകൾ പ്രഖ്യാപിച്ചതോടെ പല ജില്ലകളിലും വാഹനങ്ങളുമായി ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങിയത് വാർത്തയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു. അത്യാവശ്യങ്ങള്‍ക്കൊഴികെ ജനങ്ങള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. മുന്‍ ദിവസങ്ങളിലേതുപോലെ പൊലീസ് പരിശോധന തുടരും. വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതിന് ഒറ്റ നമ്പര്‍, ഇരട്ട നമ്ബര്‍ ക്രമീകരണം ഉണ്ടാകില്ല. എന്നാല്‍ വാഹനത്തിലോ അല്ലാതെയോ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും.ഹോട്ടലുകളിലും റസ്‌റ്ററന്‍റുകളിലും പാഴ്‌സല്‍ വിതരണത്തിനു മാത്രമേ അനുമതിയുള്ളൂ.