KeralaNews

സംസ്ഥാനത്ത് 215 പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍; കൂടുതല്‍ നിയന്ത്രണങ്ങളില്‍ തീരുമാനം ഇന്ന്

തിരുവനന്തപുരം: കൊവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകനയോഗം ചേരും. സംസ്ഥാനത്ത് 215 പഞ്ചായത്തുകളിലും 81 നഗരസഭാ വാര്‍ഡുകളിലും ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി വിളിച്ച വിദഗ്ധരുടെ യോഗം ബുധനാഴ്ച നടക്കും. പകല്‍ സമയത്തെ തിരക്ക് കുറയ്ക്കുകയാണ് അത്യാവശ്യമെന്ന അഭിപ്രായം ശക്തമാണ്. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗം കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണോ എന്ന കാര്യം ചര്‍ച്ച ചെയ്യും.

നാളെ ചേരുന്ന വിദഗ്ധ സമതിയോഗം നിലവിലെ സര്‍ക്കാര്‍ നടപടികളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ തീരുമാനിക്കും.സംസ്ഥാനത്ത് രാത്രി പത്തുമുതല്‍ രാവിലെ ആറുവരെ കര്‍ഫ്യൂവും ആരംഭിച്ചു. ദേശീയപാതകളില്‍ ഉള്‍പ്പെടെ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ എറണാകുളത്ത് 39 ഉം കോഴിക്കോട് 32 ഉം തൃശൂരില്‍ 29 ഉം പഞ്ചായത്തുകള്‍ മുഴുവനായി ട്രിപ്പിള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. കൊല്ലത്ത് 22 ഉം പത്തനംതിട്ടയില്‍ 17 ഉം പഞ്ചായത്തുകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍.

അവശ്യ സാധനങ്ങളുടെ കടകള്‍ മാത്രമാവും ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുക. ആശുപത്രി യാത്രകള്‍, അവശ്യ സര്‍വീസുകള്‍, ചരക്കു നീക്കം, മരണവുമായി ബന്ധപ്പെട്ട യാത്രകള്‍, ദീര്‍ഘയാത്ര കഴിഞ്ഞുള്ള മടക്കം എന്നിവയ്ക്കു മാത്രമാണ് രാത്രി കാല കര്‍ഫ്യൂവില്‍ അനുമതിയുള്ളത്. മറ്റുള്ള അത്യാവശ്യ യാത്രക്കാര്‍ സമീപത്തെ പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. രാത്രി കര്‍ഫ്യൂ ആരംഭിച്ചാല്‍ കെഎസ്ആര്‍ടിസി സര്‍വീസുകളുമുണ്ടാകില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker