28.4 C
Kottayam
Friday, May 3, 2024

ട്രായിയുടെ പുതി അപ്‌ഡേറ്റ് ‘ട്രൂകോളര്‍’ ഫോണുകളില്‍

Must read

മുംബൈ:ഫോൺ വിളിയിൽ ഇനി ഒളിച്ചുകളിയും ഉടായിപ്പുമൊന്നും നടക്കില്ല. നമ്പർ സേവ് ചെയ്തിട്ടില്ല എങ്കിലും യഥാർഥ പേര് കണ്ടെത്താൻ സഹായിക്കുന്ന പുതിയ സെറ്റിങ്സ് ഉടനെയുണ്ടാകും. പുതിയ നടപടികളുമായി സജീവമായിരിക്കുന്നത് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് (ട്രായ്). കോൾ വരുമ്പോൾ തന്നെ ഫോണിന്റെ വിളിക്കുന്നയാളുടെ പേര് കാണിക്കുന്നുണ്ട് എന്നത് ഉറപ്പാക്കുകയാണ് പുതിയ നടപടിയുടെ ലക്ഷ്യം. 

ടെലികോം ഓപ്പറേറ്റർമാരിൽ നിന്ന് ശേഖരിക്കുന്ന വരിക്കാരുടെ  കെവൈസി റെക്കോർഡ് അനുസരിച്ചായിരിക്കും കോൾ വരുമ്പോൾ പേര് കാണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കൺസൾട്ടേഷൻ പേപ്പർ ട്രായി വരും ദിവസങ്ങളിൽ തന്നെ തയ്യാറാക്കുമെന്നാണ് സൂചന. നിലവിൽ ട്രൂകോളർ വഴി ഉപയോക്താക്കൾക്ക് പേര് കണ്ടുപിടിക്കാവ്‍ കഴിയുന്നുണ്ട്.

ഡേറ്റാ ക്രൗഡ് സോഴ്‌സ് ചെയ്‌തു പ്രവർത്തിക്കുന്ന ഇതു പോലെയുള്ള ആപ്പുകൾക്ക് പരിമിതികളുണ്ട്. എന്നാൽ ഇതിനു വിപരീതമാണ് ട്രായിയുടെ അപ്ഡേറ്റ്. കോൾ ചെയ്യുന്ന ആളുടെ വിവരങ്ങൾ ഫോൺ സ്‌ക്രീനുകളിൽ കാണിക്കാനുള്ള സംവിധാനം രൂപപ്പെടുത്തുന്നതിനെക്കുറിച്ച് ഉടനെ ചർച്ച നടത്തി റിപ്പോർട്ട് തയാറാക്കും. ഇതിനെ കുറിച്ച് കൂടിയാലോചിക്കണമെന്ന് എന്നാവശ്യപ്പെട്ട് ട്രായിയ്ക്ക് നേരത്തെ തന്നെ  ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികോമിൽ നിന്ന് നിർദേശം ലഭിച്ചിരുന്നു. 

നിലവിൽ ട്രൂകോളറിൽ പേര് കാണിക്കുന്നത് ഫോണിലെ കോണ്ടാക്ട് ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ്. ഒരാളുടെ നമ്പർ പലരുടെയും ഫോണിൽ  സേവ് ചെയ്തിരിക്കുന്നത് പലതരത്തിലാകും. അതിൽ ഒരുപോലെ വരുന്ന പേരാണ് ട്രൂകോളർ കാണിക്കുന്നത്. എന്നാൽ ട്രായി കൊണ്ടുവരുന്ന സംവിധാനത്തിൽ തിരിച്ചറിയൽ രേഖയിലെ അതേ പേരു തന്നെയാകും വിളിക്കുമ്പോൾ ഫോണിൽ കാണിക്കുന്നത്.

ക്രൗഡ് സോഴ്‌സിങ് ഡേറ്റയെ അടിസ്ഥാനമാക്കി കോളർമാരെ കണ്ടെത്തുന്ന ആപ്പുകളെക്കാൾ വിശ്വാസ്യത ഇതിനുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.  കോൺടാക്റ്റ് ലിസ്റ്റ് ചോരുന്നതും സ്വകാര്യ സേവനങ്ങൾ വഴി വൻതോതിൽ ഡേറ്റ ശേഖരിക്കപ്പെടുന്നതും ട്രായിയുടെ പുത്തൻ വരവോടെ ഇല്ലാതാകും.

ഫോൺ വഴിയുള്ള തട്ടിപ്പുകൾ തടയാനും കെവൈസി ഉപയോഗിച്ചുള്ള കോളർ ഐഡി സംവിധാനം സഹായിക്കും.  ബുദ്ധിമുട്ട് തോന്നിക്കുന്ന കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷൻ (യുസിസി) അല്ലെങ്കിൽ സ്പാം കോളുകളും സന്ദേശങ്ങളും  ബ്ലോക്ക് ചെയ്യാനുള്ള സംവിധാനവും ട്രായി നടപ്പിലാക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week