25.5 C
Kottayam
Sunday, June 7, 2026

ഇന്ത്യക്കാര്‍ ഏറ്റവും കൂടുല്‍ ഉപയോഗിയ്ക്കുന്ന പാസ്‌വേഡ് ഇതാണ്‌

Must read

മുംബൈ:QWERTY , 123456 ഇതൊന്നുമല്ല  ‘password’ ആണ് ഇക്കുറി രാജാവ്. ടെക് ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന പാസ്വേഡ് എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ‘password’. ഇന്ത്യക്കാരിൽ ഭൂരിപക്ഷവും ഈ പാസ്വേഡാണ് ഉപയോഗിക്കുന്നത്. 2022 ലും പാസ്വേഡിന്റെ സുരക്ഷയെ കുറിച്ച് ചർച്ചകൾ നടക്കുന്ന സമയത്തും ആളുകൾ അശ്രദ്ധ കാണിക്കുന്നുണ്ട്. സുരക്ഷിതമായ പാസ്വേഡ് ഉപയോഗിക്കാൻ ആളുകൾ ശ്രമിക്കുന്നില്ല എന്ന് തന്നെയാണ് പഠന റിപ്പോർട്ടുകളും പറയുന്നത്. 

ഇത്തരത്തിൽ ഊഹിച്ച് കണ്ടുപിടിക്കാവുന്ന പാസ്വേഡ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന  ഉണ്ടാകുന്നുണ്ട്. ഹാക്കർമാരുടെ പണി ഇത് എളുപ്പത്തിലാക്കുമെന്ന് ഉപയോക്താക്കൾ ഓർക്കുന്നില്ല. നോഡ്പാസിന്റെ (NordPass) 2022-ലെ റിപ്പോർട്ടിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന പത്ത് പാസ്‌വേഡുകളെ കുറിച്ച് പറയുന്നുണ്ട്.

- Advertisement -

പട്ടിക അനുസരിച്ച് ഇന്ത്യയിൽ ഏകദേശം 35 ലക്ഷം പേർ പാസ്‌വേഡായി ‘password’ ഉപയോഗിക്കുന്നുണ്ട്. 75,000 ത്തിലധികം ഇന്ത്യക്കാർ ബിഗ്ബാസ്‌കറ്റ് (Bigbasket) എന്ന വാക്കാണ് പാസ്‌വേഡായി ഉപയോഗിക്കുന്നത്. 123456, 12345678, 123456789, pass@123, 1234567890, anmol123, abcd1234, googledummy  എന്നിവയാണ് പട്ടികയിലെ ബാക്കിയുള്ള പാസ്വേഡ്. 

- Advertisement -

ഇന്ത്യയിൽ മാത്രമല്ല ഏകദേശം 30 രാജ്യങ്ങളോളം ഗവേഷണം നടത്തിയിട്ടാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. guest, vip, 123456 എന്നീ പാസ്‌വേഡുകളും നിരവധി പേർ ഉപയോഗിക്കുന്നുണ്ട്.  പല രാജ്യങ്ങളിലും പാസ്വേഡിന്റെ കാര്യത്തിൽ സമാനമായ ട്രെൻഡുകളുണ്ട്.വ്യത്യസ്ത പാസ്‌വേഡുള്ള രാജ്യങ്ങളുടെ കൂട്ടത്തിൽ പെട്ടതാണ് ഇന്ത്യ.

നിലവിലെ മുൻനിര പാസ്‌വേഡുകളെ കുറിച്ച് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഇത്തരം ദുർബല പാസ്വേഡുകൾക്ക് എതിരെ മുന്നറിയിപ്പും നൽകുന്നുണ്ട്. ഇത്തരം പാസ്വേഡുകൾ തകർക്കാൻ ഹാക്കർമാർക്ക് അധികം സമയം വേണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. പഠനങ്ങൾ പറയുന്നത് അനുസരിച്ച് ഇന്ത്യയിലെ  200ൽ 62 പാസ്‌വേഡുകളും കേവലം ഒരു സെക്കൻഡ് കൊണ്ട് ഹാക്ക് ചെയ്യാം.

- Advertisement -

ആഗോളതലത്തിലെ 84.5 ശതമാനമാണിതെന്ന് ഓർക്കണം. നേരത്തെ ഏറ്റവും ശക്തമായ പാസ് വേഡ് വരെ ഹാക്കർമാർ ചോർത്തി എന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ടെക് ലോകത്തിലെ ഏറ്റവും പ്രശസ്തരായ പാസ്വേഡ് മാനേജറുമാരാ യലാസ്റ്റ്പാസിനാണ് ( LastPass) അന്ന് പണി കിട്ടിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

തമിഴകത്ത് വീണ്ടും സിനിമാ-രാഷ്ട്രീയ പോര്; ഉപതിരഞ്ഞെടുപ്പിൽ രാഘവ ലോറൻസ് മത്സരിച്ചേക്കും, നിർണ്ണായക പ്രഖ്യാപനം

ചെന്നൈ: തമിഴ് സിനിമാ ലോകത്ത് നിന്ന് വീണ്ടും ഒരു പ്രമുഖ താരം കൂടി സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നതായി ശക്തമായ സൂചനകൾ പുറത്തുവരുന്നു. പ്രശസ്ത നടനും സംവിധായകനുമായ രാഘവ ലോറൻസ് വരാനിരിക്കുന്ന നിയമസഭാ...

നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ, പറവൂരിന്റെ പച്ചയായ മനുഷ്യ രൂപം;സലിം കുമാറിനെ അനുസ്മരിച്ച്‌ മുഖ്യമന്ത്രി വി ഡി സതീശന്‍

തിരുവനന്തപുരം: നഷ്ടപ്പെട്ടത് വെറുമൊരു ചലചിത്ര താരത്തെ മാത്രമല്ല, കൂടപ്പിറപ്പിനയന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സലിം കുമാര്‍ എന്ന വ്യക്തി എനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമല്ല. എന്റെ കൂടപ്പിറപ്പ്. കുടുംബാംഗം, സഹോദരന്‍....

ലോറിയും കാറും കൂട്ടിയിടിച്ച് തോട്ടിലേക്ക് തലകീഴായി മറിഞ്ഞു; രണ്ടുപേർക്ക് ദാരുണാന്ത്യം, ​ഗുരുതര പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

Popular this week