EntertainmentKeralaNews
പുതിയ മിനി കൂപര്‍ സ്വന്തമാക്കി ടോവിനോ
കൊച്ചി:മിനി കൂപ്പറിനോടാണ് ഇപ്പോൾ താരങ്ങൾക്ക് പ്രിയമെന്നു തോന്നുന്നു. മമ്മൂട്ടിയ്ക്കും കുഞ്ചാക്കോ ബോബനും ജയസൂര്യയ്ക്കും പിന്നാലെ നടൻ ടൊവിനോയും സ്വന്തമാക്കിയിരിക്കുകയാണ് ഒരു സുന്ദരൻ മിനികൂപ്പർ. മിനി കൂപ്പർ കാറിന്റെ ഏറ്റവും പുതിയ മോഡലാണ് ടൊവിനോ സ്വന്തമാക്കിയത്. കൊച്ചിയിലെ ഷോറൂമില്‍ കുടുംബ സമേതമാണ് താരം പുതിയ കാര്‍ വാങ്ങാന്‍ എത്തിയത്.
ടോവീനോയും ലിഡിയയും മക്കളായ ഇസയ്ക്കും തഹാനുമൊപ്പമാണ് കൊച്ചിയിലെ മിനി ഷോറൂമിലെത്തിയത്. മിനി കൂപ്പറിന്റെ ഏറ്റവും പുതിയ മോഡലാണ് താരം സ്വന്തമാക്കിയത്. നീല നിറത്തിലുള്ള കാർ ബോഡിയിൽ മെഷ് ഫാബ്രിക് ഡിസൈനോട് കൂടിയ രണ്ട് ബ്ലാക്ക് സ്ട്രൈപ്സ് ബോഡി ഗ്രാഫിക്സ് ആയി വരുന്നുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News