EntertainmentKeralaNews
നടി മൃദുല മുരളി വിവാഹിതയായി
നടി മൃദുല മുരളി വിവാഹിതയായി.പരസ്യമേഖലയിൽ പ്രവർത്തിക്കുന്ന നിതിൻ വിജയനാണ് വരൻ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
കഴിഞ്ഞ ഡിസംബറിലായിരുന്നു മൃദുല മുരളിയുടെ വിവാഹ നിശ്ചയം നടന്നത്. ഭാവന, രമ്യാ നമ്പീശൻ, ഫഫ്ന, സയനോര തുടങ്ങി വൻ താരനിര തന്നെ അന്ന് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
2009ൽ പുറത്തിറങ്ങിയ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലേക്കെത്തിയ മൃദുല എൽസമ്മ എന്ന ആൺകുട്ടി, അയാൾ ഞാനല്ല, ശിഖാമണി എന്നിങ്ങനെ പത്തിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഹിന്ദി ചിത്രം രാഗ്‌ദേശിൽ ക്യാപ്റ്റൻ ലക്ഷ്മിയായി എത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News