സുഭാഷ് വാസു കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി
ചേര്‍ത്തല: കേരളം കണ്ട ഏറ്റവും വലിയ ഫ്രോഡാണ് സുഭാഷ് വാസുവെന്ന് ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി. തനിയ്ക്കും കുടുംബത്തിനും എതിരെയുള്ള ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടിയാണ്. മക്കാവില്‍ തനിക്ക് ഫ്ളാറ്റില്ല. ഉണ്ടെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും. കായംകുളം, കട്ടച്ചിറ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും മൈക്രോ ഫിനാന്‍സില്‍ നിന്നും കോടിക്കണക്കിന് രൂപയാണ് സുഭാഷ് വാസു അടിച്ച് മാറ്റിയത്.
ഈ കണക്ക് ചോദിച്ചതിനാണ് തങ്ങള്‍ക്കെതിരെ തിരിഞ്ഞത്. സുഭാഷ് വാസുവിന് ബിജെപി പിന്തുണയില്ല. അയാളെ പരിചയം പോലുമില്ലെന്നാണ് അമിത്ഷാ പറഞ്ഞത്. വലിയ തട്ടിപ്പ് വീരന്റെ കൂടെ, ഡി.ജി.പി.ആയിരുന്ന സെന്‍കുമാര്‍ നില്‍ക്കുമെന്ന് കരുതുന്നില്ല. ബിഡിജെഎസില്‍ നിന്നു പുറത്താക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 20 ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.