InternationalNewsRECENT POSTS
‘കാമുകി ഗര്‍ഭിണിയാണ്, ഇനി അവളെ വിവാഹം കഴിക്കണം’ പ്രശസ്ത ഗായകന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി ആരാധകര്‍
സൗത്ത് കൊറിയ: ‘കാമുകി ഗര്‍ഭിണിയാണെന്നും ഇനി അവളെ കല്യാണം കഴിക്കണമെന്നും പ്രശസ്ത സൗത്ത് കൊറിയന്‍ ഗായകന്‍ ചെന്‍ എന്ന കിം ജോങ്ടെ. ഒരു കയ്യെഴുത്തു കുറിപ്പിലൂടെ ആണ് വിവാഹ വാര്‍ത്ത തന്റെ ആരാധകര്‍ക്ക് മുന്നില്‍ ചെന്‍ പ്രഖ്യാപിച്ചത്. ഗായകന്റെ ഈ വാചകങ്ങളില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.
വളരെ അടുപ്പമുള്ളവര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങിലാവും വിവാഹം ഉണ്ടാവുക. കാമുകി സെലിബ്രിറ്റി അല്ല. വിവാഹ തിയതി നിശ്ചയിച്ചിട്ടില്ല. താന്‍ മാനേജ് ചെയ്യുന്ന എസ്.എം. എന്റര്‍ടൈന്‍മെന്റ് കമ്പനിയില്‍ ചര്‍ച്ച ചെയ്ത ശേഷമാണ് പ്രഖ്യാപനം നടത്തിയത്. എന്തായാലും ആരാധകര്‍ ത്രില്ലിലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News