മലപ്പുറം: മലപ്പുറം ചേകന്നൂരില്‍ വീട്ടില്‍ വന്‍ കവര്‍ച്ച. അലമാരയില്‍ സൂക്ഷിച്ചിരുന്ന 125 പവന്‍ സ്വര്‍ണാഭരണങ്ങളും 65,000 രൂപയും കവര്‍ന്നു. ചേകന്നൂര്‍ പുത്തംകുളം മുതുമുറ്റത്ത് മുഹമ്മദ് കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. പുറത്തുപോയ വീട്ടുകാര്‍ ഇന്നലെ രാത്രി 11 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളുമാണ് മോഷണം പോയത്. അലമാര തകര്‍ത്ത നിലയിലാണ്. അതേസമയം വാതിലുകളൊന്നും തകര്‍ത്തിട്ടില്ല, ഇത് ദുരൂഹത ഉണ്ടാക്കുന്നുണ്ട്. പൊന്നാനി പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
വീട്ടുകാരെ നന്നായിട്ട് അറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് നിഗമനം. കൃത്യമായി സ്വര്‍ണവും പണവും ഇരിക്കുന്ന സ്ഥലവും അറിയുന്നവരുമാണ് മോഷ്ടാക്കളെന്നും പോലീസ് വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News