രാജ്യത്തെ നടുക്കി ഇരട്ട ചാവേര്‍ സ്‌ഫോടനം, നിരവധി മരണം : മരണസംഖ്യ ഉയരുന്നു

ബാഗ്ദാദ് : രാജ്യത്തെ നടുക്കി ഇരട്ട ചാവേര്‍ സ്ഫോടനം, നിരവധി മരണം. ബാഗ്ദാദിലാണ് ഇരട്ട ചാവേര്‍ സ്‌ഫോടനം ഉണ്ടായത്. ബാഗ്ദാദിലെ തിരക്കുള്ള പ്രദേശത്ത് നടന്ന സ്‌ഫോടനത്തില്‍ ഇതുവരെ 28മരണം സ്ഥിരീകരിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.സ്‌ഫോടനത്തില്‍ 73 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന. സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്നപ്പോള്‍ രണ്ട് ചാവേറുകള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് മിലിറ്ററി വക്താവ് യഹിയ റസൂല്‍ പറഞ്ഞു.ഇറാഖില്‍ ഇത്തരത്തിള്ള ആക്രമണങ്ങള്‍ കുറഞ്ഞുവരുന്നതിനിടെയാണ് ഏവരേയും ഞെട്ടിച്ചുകൊണ്ട് ഇരട്ട ചാവേര്‍ സ്‌ഫോടനം ഉണ്ടായിരിക്കുന്നത്.