ശൃംഗാരം അറിയുന്ന ഭര്‍ത്താവ്! ഫോര്‍ പ്ലെയുടെ കാര്യത്തിലെ ആ ചോദ്യം? പച്ചയായ കച്ചവടം, കുറിപ്പ് വൈറലാകുന്നു
കൊച്ചി:ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണെ’പ്പോലെ സമീപകാലത്തൊന്നും ഒരു മലയാളസിനിമ സോഷ്യല്‍ മീഡിയയില്‍ ഇത്രയധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ഒരു പുതിയ ഒടിടി പ്ലാറ്റ്ഫോമിലൂടെയായിരുന്നു റിലീസ് എങ്കിലും പിറ്റേന്നുമുതല്‍ സോഷ്യല്‍ മീഡിയ ടൈംലൈനുകളില്‍ ഈ സിനിമ മാത്രമായി ചര്‍ച്ച.
അത് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം തന്നെയായിരുന്നു അതിനു കാരണം. നിമിഷ സജയനെയും സുരാജ് വെഞ്ഞാറമ്മൂടിനെയും പ്രശംസിക്കുമ്പോഴും വലിയ കൈയ്യടികൾ നേടുന്നത് സംവിധായകൻ ജിയോ ബേബിയ്ക്കാണ് ചിത്രത്തിൻ്റെ മേക്കിംഗും കഥപറച്ചിലിൻ്റെ ശൈലിയും പക്ഷവുമൊക്കെത്തന്നെയാണ് സിനിമയുടെ വലിയ വിജയം.
ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് ശശി ശേഖര്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
പോസ്റ്റിന്റെ പൂര്‍ണരൂപം,
‘സമൂഹ അടുക്കളകളില്‍ ഒളിച്ചു കടത്തുന്നത്,, ഇപ്പോള്‍ സമൂഹ അടുക്കളകളുടെ കാലമാണ്. പട്ടിണി കിടക്കുന്നവരിലേക്ക് സാന്ത്വന സന്ദേശവുമായാണ് ഈ അടുക്കളകള്‍ കടന്നു ചെല്ലേണ്ടത് .എന്നാല്‍ അവിടത്തെ ഭക്ഷണത്തില്‍ ചെറിയ അളവിലുള്ള വിഷാംശങ്ങള്‍ പലപ്പോഴായി ഒളിച്ചു കടത്തിയാല്‍ അതു ഭക്ഷിക്കുന്ന സമൂഹത്തിന്റെ അവസ്ഥ എന്തായും ആഘോഷിക്കപ്പെടുന്ന ഭാരതീയ അടുക്കള എന്ന സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ മനസ്സില്‍ ഉയര്‍ന്ന സന്ദേഹങ്ങളില്‍ ഒന്ന് ഇതാണ്. ചില പ്രതിഭാഗം വക്കീലന്മാര്‍ കേസ് വാദിച്ചു കഴിയുമ്‌ബോള്‍ പ്രതിക്ക് മരണശിക്ഷ ഉറപ്പാകുമെന്നതു പോലെയാണ് ഈ ശരാശരി സ്ത്രീവിരുദ്ധ സിനിമ അവസാനിക്കുന്നത്.
നായികയുടെ മുലയിലേക്കു മാത്രം ഫൊക്കസ് ചെയ്യുന്ന ഈ ചിത്രം ശരാശരി മെയില്‍ ഷോവനിസത്തിന്റെ ഹിപ്പൊക്രസിയിലാണ് അവസാനിക്കുന്നത്. ശബരിമല വിഷയത്തില്‍ സമരം ചെയ്യുന്ന സ്ത്രീകള്‍ പുരുഷന്‍ന്മാര്‍ വിളിക്കുന്ന മുദ്രാവാക്യം ഏറ്റു വിളിക്കുന്നിടത്ത് ഈ സിനിമയിലെ സ്ത്രീവിരുദ്ധ മനോഭാവം മറ നീക്കി പുറത്തു വരുന്നു. മാര്‍ക്കറ്റ് കണ്ടറിഞ്ഞതുപോലെ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് അനുകൂലമാണെന ധാരണ പരത്താനും ശരണംവിളിയെപ്പോലും അപഹസിക്കാനും ശ്രമിക്കുന്നതിനു പിന്നിലെ ലക്ഷ്യവും പച്ചയായ കച്ചവടമാണ്. അത് ഉണ്ടാക്കിയേക്കാവുന്ന മത സ്പര്‍ദ്ധകളെ ഞാന്‍ ഭയപ്പെടുന്നു. ഇതിന്റെ ചുവടുപിടിച്ച് മറ്റ് മതങ്ങളുടെ ആചാരത്തെ ചോദ്യം ചെയ്യുന്ന ചില പ്രതികരണങ്ങളും ശ്രദ്ധയില്‍ പെട്ടു .വരുന്ന തിരഞ്ഞെടുപ്പില്‍ മറഞ്ഞു പോയ ശബരിമല വിഷയത്തെ ഈ സിനിമയിലൂടെ വീണ്ടും ഉണര്‍ത്തി വിടാന്‍ ശ്രമം നടന്നിട്ടുണ്ടോ എന്നും സംശയമുണ്ട്. ഇത്തരം ഒളിച്ചു കടത്തലുകള്‍ അക്രമമാണ്. കുടുംബത്തെക്കുറിച്ച് ക്ലാസെടുക്കുന്ന ശൃംഗാരം അറിയുന്ന ഭര്‍ത്താവ് ഫോര്‍ പ്ലെയുടെ കാര്യത്തില്‍ ചോദിക്കുന്നു: അതെനിക്കു കൂടി തോണ്ടേ? അയാള്‍ അതിനു ശ്രമിച്ചപ്പോഴൊക്കെ ഒഴിഞ്ഞുമാറിയ നായികയെ ചില രംഗങ്ങളില്‍ കാണിക്കാതിരിക്കാന്‍ മെയില്‍ ഷോവനിസ്റ്റുകള്‍ക്ക് കഴിയുന്നില്ല.
നായികയോട് പരുഷമായി പെരുമാറുന്നവരെക്കൂടെ കാണാതിരുന്നു കൂട. അതില്‍ പ്രധാനം നാത്തൂനാണ്. മറ്റൊന്ന് സ്വന്തം അമ്മ ,സ്ത്രീയുടെ ശത്രു സ്ത്രീ തന്നെന്ന പാടിപ്പഴകിയ പല്ലവി.ശബരിമല വ്രതം തന്നെ ഉഡായിപ്പെന്ന് ഓഫിസിലെ സുഹൃത്തിനെക്കൊണ്ട് ഉദ്‌ബോധനം നടത്തുന്നു.സ്ത്രീ പ്രവേശനത്തിന് അനുകൂലമായ ടി വി വാര്‍ത്തകളും കാണിക്കുന്നുണ്ട്. ഇതിനു പുറമേ ഭര്‍ത്താവ് സ്‌കൂട്ടറില്‍ നിന്ന് മറിയുന്ന ഒരു സീനുണ്ട്. അയാളെ മെന്‍സ സ് ആയ ഭാര്യ തൊടുന്നു. അതിന് പ്രായശ്ചിത്തം ചാണകം. അതു പറയിക്കാന്‍ വേണ്ടി മാത്രം വെറുതെ പോയ ഭര്‍ത്താവിനെ തള്ളിയിടേണ്ടതുണ്ടായിരുന്നോ? മുറിയില്‍ വിക്‌സ് വച്ചിട്ട് ജലദോഷത്തിന് നായികയെക്കൊണ്ട് മെന്‍ സസ് സമയത്ത് തുളസി പിച്ചിക്കുന്നുണ്ട്. മെന്‍സ സ് സമയത്ത് തുളസീരെ മൂട്ടില്‍ പോകാന്‍ പാടില്ലെന്ന ഡയലോഗ് ആ മൂപ്പിലാന്റെ വായില്‍ തിരുകാനായിരുന്നില്ലേ അത്? നിഷ്‌കുവാ യ നായികയെക്കൊണ്ട് അപ്പോയിന്റ്‌മെന്റ് ഓര്‍ഡര്‍ അതിനെ എതിര്‍ക്കുന്ന മൂപ്പിലാന്റെ മുന്നില്‍ വച്ചു തന്നെ പൊട്ടിപ്പിക്കുകയും ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന ഡയലോഗ് അയാളെക്കൊണ്ട് തട്ടിവിടുകയും ചെയ്യുന്ന ക്രാഫ്ട് സമ്മതിക്കണം.
ഭര്‍ത്താവ് വന്ന് ചോദിക്കുന്നു. അച്ഛന്റെ മുന്നില്‍ ഞാന്‍ ആരായി. ഇതൊക്കെ കാണുമ്‌ബോള്‍ ഇത് ഒരു സ്ത്രീപക്ഷ സിനിമയാണെന്ന് തെറ്റിദ്ധരിച്ചു പോയവരും ചോദിച്ചു പോകും: ഞങ്ങള്‍ ആരായി? എന്നാലും ഇത്രയും പീഡിത യാ യ നായികയുടെ മുലയില്‍ നിന്ന് കണ്ണെടുക്കാത്ത ആ സ്ത്രീപക്ഷ ക്യാമറാ ക്രാഫ്റ്റ് ഉണ്ടല്ലോ. സമ്മതിച്ചുന്ന് പറഞ്ഞാല്‍ പോരാ പൊളിച്ചുന്ന് തന്നെ പറയാം. ആദാമിന്റെ വാരിയെല്ല് എന്ന സിനിമ കൂടി കണ്ടിട്ടു വേണം സ്ത്രീപക്ഷ സിനിമകളുടെ സര്‍ട്ടിഫിക്കറ്റുമായി നടക്കാന്‍ എന്നാണ് എന്റെ ഒരു ഇത്. അല്ല സാറന്മാരെ ആക്ച്വലി എന്താണ് ശരിക്കും ഉദ്ദേശിച്ചിരുന്നത്?.ഇങ്ങനെയൊക്കെ തന്നെ ആയിരുന്നാ?’