FeaturedHome-bannerKeralaNews
സംസ്ഥാനത്തെ വാഹനങ്ങളിലെ കൂളിംഗ് ഫിലിം കർട്ടൺ പരിശോധന നിർത്തിവച്ചു
തിരുവനന്തപുരം : സംസ്ഥാനത്തെ വാഹനങ്ങളിലെ കൂളിംഗ് ഫിലിം കർട്ടൺ പരിശോധന നിർത്തിവച്ചു. മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ സ്ക്രീൻ പരിശോധനയാണ് താത്കാലികമായി നിർത്തിവച്ചത്. വാഹന ഉടമകൾ നിയമം കർശനമായി പാലിക്കണമെന്ന് ഗതാഗത കമ്മിഷണർ ആവശ്യപ്പെട്ടു.
വാഹനങ്ങളിൽ കൂളിംഗ് പേപ്പറുകൾ പതിപ്പിക്കുന്നതും കർട്ടനുകൾ ഉപയോഗിക്കുന്നതും സുപ്രിംകോടതി നിരോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മോട്ടോര്‍ വാഹനവകുപ്പ് ഞായറാഴ്ച മുതലാണ് പരിശോധന ആരംഭിച്ചത്. പ്രതിദിനം ആയിരത്തിലധികം വാഹനങ്ങൾക്ക് പിഴ ഈടാക്കിയത് വിവാദമായതോടെയാണ് പരിശോധന താത്കാലികമായി നിർത്തിവയ്ക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News