EntertainmentFeaturedHealthNationalNews
പ്രശസ്ത തമിഴ് നടൻ കോവിഡ് ബാധിച്ച് മരിച്ചു
ചെന്നൈ : വിജയ്ക്കൊപ്പം ഗില്ലിയിലും വിക്രമിനൊപ്പം ധൂള്‍ എന്ന ചിത്രത്തിലും ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്ത തമിഴ് നടന്‍ റൂബന്‍ ജയ്(54) കോവിഡ് ബാധിച്ച് മരിച്ചു.
ട്രിച്ചിയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നുവെന്നാണ് റിപോര്‍ട്ട്. അടുത്തിടെയാണ് കോവിഡ് പോസിറ്റീവായത്. തിങ്കളാഴ്ച വൈകീട്ട് ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആരോഗ്യനില വഷളായിരുന്നു.
അഭിനയത്തോടൊപ്പം സിനിമകളില്‍ തിരക്കഥകൃത്തായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമ മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ ജയ്‌യുടെ നിര്യാണത്തില്‍ അനുശോചിച്ചു. സംഗീതയാണ് ഭാര്യ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News