HealthInternationalNews

അമേരിക്കയിൽ കൊവിഡ് മരണം 2 ലക്ഷംകവിഞ്ഞു, നാലു മാസം കൊണ്ട് മരണസംഖ്യ ഇരട്ടി, നാണക്കേടെന്ന് ട്രoപ്

വാഷിംങ്ടണ്‍: കൊവിഡ് വ്യാപനം രൂക്ഷമായ അമേരിക്കയിൽ കൊവിഡ് മരണം 2 ലക്ഷംകവിഞ്ഞു. ജോൺ ഹോപ്കിൻസ് സർവകലാശാലയാണ് അമേരിക്കയിലെ കൊവിഡ് സ്ഥിതി സംബന്ധിച്ച കണക്കുകൾ പുറത്തു വിട്ടത്.

ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്.മുപ്പത്തി മൂവായിരത്തിലധികം പേരാണ് ന്യൂയോർക്കിൽ മരിച്ചത്.

ന്യൂജഴ്സിയിൽ പതിനാറായിരത്തിലധികവും ടെക്സസ് ,കാലിഫോർണിയ ഫ്ലോറിഡ എന്നിവിടങ്ങളിൽ പതിമൂവായിരത്തിലധികമാണ് കൊവിഡ് മരണസംഖ്യ

മെയ്ക്ക് ശേഷം 4 മാസം കൊണ്ടാണ് മരണസംഖ്യ ഇരട്ടിയായത്. 68 ലക്ഷത്തിലധികം പേർക്കാണ് അമേരിക്കയിലാകെ കൊവിഡ് ബാധിച്ചത്. മരണസംഖ്യ 2 ലക്ഷം കടന്നത് നാണക്കേടാണെന്നാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker