28.4 C
Kottayam
Saturday, June 6, 2026

ലാലി​ഗ കിരീടം റയൽ മാഡ്രിഡിന്

Must read

ബാഴ്സലോണ:ലാലി​ഗ കിരീടം റയൽ മാഡ്രിഡ് സ്വന്തമാക്കി. ശനിയാഴ്ച നടന്ന മത്സരത്തിൽ ജിറോണയോട് ബാഴ്സലോണ പരാജയപ്പെട്ടതോടെയാണ് റയൽ ചാമ്പ്യന്മാരായത്. തോറ്റതോടെ ബാഴ്സയ്ക്ക് റയലിനെ മറികടക്കാനാകില്ലെന്ന് ഉറപ്പായി. ലീ​ഗിൽ നാല് മത്സരങ്ങൾ ബാക്കിനിൽക്കെയാണ് റയൽ മാഡ്രിഡ് കിരീടം ഉറപ്പിച്ചത്. റയലിന്റെ 36-ാം ലാലി​ഗ കിരീടമാണിത്. ഏറ്റവും കൂടുതൽ ലാലി​ഗ ചാമ്പ്യന്മാരായതും റയൽ മാഡ്രിഡ് ആണ്.

ബാഴ്സക്കെതിരെ 4-2 -ന്റെ ജയമാണ് ജിറോണ അവരുടെ ഹോം​ഗ്രൗണ്ടിൽ നേടിയത്. നേരത്തെ നടന്ന മത്സരത്തിൽ കാഡിസിനെ എതിരില്ലാത്ത മൂന്നു​ഗോളുകൾക്ക് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയിരുന്നു.

റയലിന് 34 മത്സരങ്ങളിൽനിന്ന് 87 പോയിന്റാണുള്ളത്. ജിറോണയ്ക്ക് 34 മത്സരങ്ങളിൽനിന്ന് 74 പോയിന്റും ബാഴ്സലോണയ്ക്ക് 73 പോയിന്റും. ജിറോണയ്ക്ക് ഇനി പരമാവധി 86 പോയിന്റിലും ബാഴ്സയ്ക്ക് പരമാവധി 85 പോയിന്റിലും മാത്രമേ എത്താൻ സാധിക്കൂ. ഇതാണ് റയലിനെ കിരീട നേട്ടത്തിലേക്ക് എത്തിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week