30.6 C
Kottayam
Friday, April 26, 2024

ആമസോണ്‍ ഇനി മലയാളമുള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളില്‍

Must read

ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോണ്‍ ഇനിമുതല്‍ മലയാളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ ഭാഷകകളില്‍ ഉപയോഗിക്കാന്‍ സാധിക്കും. മലയാളത്തിന് പുറമെ, തമിഴ്, കന്നഡ, തെലുഗു എന്നീ ദക്ഷിണേന്ത്യന്‍ ഭാഷകളിലാണ് ആമസോണ്‍ ഇന്ത്യയുടെ വെബ്‌സൈറ്റും മൊബൈല്‍ ആപ്പുകളും ലഭ്യമാവുക.

മുമ്പ് ആമസോണ്‍ ഇന്ത്യ വെബ്‌സൈറ്റും ആപ്പും ഹിന്ദിയില്‍ ലഭ്യമായിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ മലയാളം അടക്കമുള്ള ഭാഷകളിലെ സേവനങ്ങളും ലഭ്യമായിരുന്നു.
ഇംഗ്ലിഷ് സംസാരിക്കാത്ത രാജ്യത്തെ 80 ശതമാനത്തോളം വരുന്ന ജനതയെ ലക്ഷ്യമിട്ടാണ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും സേവനങ്ങള്‍ ലഭ്യമാക്കുന്നതെന്ന് ആമസോണ്‍ ഇന്ത്യ വ്യക്തമാക്കി.

’80 ശതമാനം പേര്‍ ഇംഗ്ലീഷ് സംസാരിക്കാത്തവരും ഒരുപക്ഷേ അവര്‍ക്ക് ഇഷ്ടമുള്ള ഭാഷയില്‍ സേവനങ്ങള്‍ ഉപയോഗിക്കാന്‍ താല്‍പ്പര്യപ്പെടുന്നതുമായ ഒരു രാജ്യത്ത്, അത് ആമസോണ്‍ അവര്‍ക്ക് ലഭ്യമാക്കുകയേ വേണ്ടതുള്ളൂ, ഞങ്ങള്‍ സേവനങ്ങള്‍ എങ്ങനെ വാഗ്ദാനം ചെയ്യുന്നു എന്നത് അവര്‍ക്ക് പ്രധാനമാണ്,” ആമസോണ്‍ ഇന്ത്യ കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ കിഷോര്‍ തോട്ട പറഞ്ഞു.

ഇതിലൂടെ പുതുതായി 200 ദശലക്ഷം മുതല്‍ 300 ദശലക്ഷം വരെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.രണ്ട് വര്‍ഷം മുമ്പാണ്, ആമസോണ്‍ സൈറ്റിലും ആപ്ലിക്കേഷനുകളിലും ഹിന്ദി ഓപ്ഷന്‍ ചേര്‍ത്തത്. ഇത് ഹിന്ദി സംസാരിക്കുന്ന 52.83 കോടിയിലധികം ആളുകളിലേക്കോ രാജ്യത്തെ ജനസംഖ്യയുടെ 43.63 ശതമാനത്തിലേക്കോ ആമസോണിനെ എത്തിക്കാന്‍ സഹായിച്ചതായി കമ്പനി അവകാശപ്പെട്ടു.

ഹിന്ദിയിലും മറ്റ് പ്രാദേശിക ഇന്ത്യന്‍ ഭാഷകളിലും ആമസോണിന്റെ വെബ്സൈറ്റും അപ്പുകളും ലഭ്യമാക്കുന്നത് ഉല്‍പ്പന്നങ്ങള്‍ ബ്രൗസുചെയ്യാനും ഷോപ്പുചെയ്യാനും ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്ന് കിഷോര്‍ തോട്ട പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week