CrimeNews

താഴത്തങ്ങാടി കാെലപാതകം: വീ​ട്ട​മ്മ​യുടെ ഫോൺ കണ്ടെടുത്തു; കു​ടും​ബ​ത്തി​ന്‍റെ ഇ​ട​പാ​ടു​ക​ളേക്കുറിച്ചും ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ങ്ങ​ളു​ടെ സാ​ധ്യ​തയെ കേന്ദ്രീകരിച്ചും അന്വേഷണം

കോട്ടയം;താ​ഴ​ത്ത​ങ്ങാ​ടി​യി​ല്‍ കൊ​ല്ല​പ്പെ​ട്ട വീ​ട്ട​മ്മ ഷീ​ബ​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ക​ണ്ടെ​ടു​ത്തു, വീ​ടി​ന്‍റെ സ​മീ​പ​ത്ത് നി​ന്നാ​ണ് മൊ​ബൈ​ല്‍ ഫോ​ണ്‍ ക​ണ്ടെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു, കേ​സി​ല്‍ ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്, കു​ടും​ബ​ത്തി​ന്‍റെ ഇ​ട​പാ​ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ങ്ങ​ളു​ടെ സാ​ധ്യ​ത കേ​ന്ദ്രീ​ക​രി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു.

ഇക്കഴിഞ്ഞ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണു പാ​റ​പ്പാ​ടം ഷാ​നി മ​ന്‍​സി​ലി​ല്‍ മു​ഹ​മ്മ​ദ് സാ​ലി (65), ഷീ​ബ (60) എ​ന്നി​വ​രെ വീ​ടി​നു​ള്ളി​ല്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്, മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ ഷീ​ബ മ​രി​ച്ചിരുന്നു.

രാവിലെ 9നും 10 നും പ​ത്തി​നും ഇ​ട​യി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്നാ​ണു പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം, മോ​ഷ​ണം ന​ട​ന്ന കാ​റു​മാ​യി പ്ര​തി താ​ഴ​ത്ത​ങ്ങാ​ടി​യി​ലെ പ്ര​ധാ​ന റോ​ഡി​ലേ​ക്കു ക​യ​റു​ന്ന സി​സി​ടി​വി കാ​മ​റാ​ദൃ​ശ്യം സ​മീ​പ​ത്തെ വീ​ട്ടി​ല്‍​നി​ന്നു പോ​ലീ​സി​നു ലഭിയ്ച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker