Home-bannerKeralaNews
ദുബായില്‍ നിന്നെത്തി കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതി മരിച്ചു
കോഴിക്കോട്: ദുബായില്‍ നിന്നെത്തി കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതി മരിച്ചു. മലപ്പുറം എടപ്പാള്‍ സ്വദേശിയായ യുവതിയാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. യുവതിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇവര്‍ അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മേയ് 20നാണ് യുവതി ദുബായില്‍ നിന്ന് എത്തിയത്.
സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശി മരിച്ചു. മാവേലിക്കര താലൂക്കില്‍ മാന്നാര്‍ ഇരമത്തൂര്‍ സ്വദേശി അനില്‍കുമാര്‍ (52) ആണ് മരിച്ചത്. 22 വര്‍ഷമായി ജുബൈലിലെ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെ കടുത്ത ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ്. ഭാര്യ: സ്മിത രവീന്ദ്രന്. ഏക മകള്‍ ആതിര.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News