നടൻ പൃഥ്വിരാജിന്റെ കൊവിഡ് പരിശോധന ഫലം പുറത്ത്
കൊച്ചി:സിനിമ ചിത്രീകരണത്തിനായി വിദേശത്ത് പോയി മടങ്ങി വന്ന ശേഷം നാട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുന്ന നടൻ പൃഥ്വിരാജിന്റെ കാെവിഡ് പരിശോധനാഫലം പുറത്ത്.നടൻ തന്നെയാണ് പരിശോധനാഫലം നെഗറ്റീവ് ആയ സന്തോഷ വിവരം പുറത്തുവിട്ടത്.സ്വമേധയാ ആണ് പരിശോധനയ്ക്ക് വിധേയരായ എന്ന താരം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.
ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം സിനിമയുടെ ഷൂട്ടിങ്ങിനായി ആണ് നടൻ ജോർദാനിൽ പോയത്.ലോക ഡോണിനെ തുടർന്ന് ഏറെ പ്രതിബന്ധങ്ങൾ നേരിട്ടെങ്കിലും പിന്നീട് സിനിമ ചിത്രീകരണം പൂർത്തിയാക്കി സംഘം നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
ഫോർട്ട് കൊച്ചിയിലെ ഒരു ഹോട്ടലിൽ ഒരാഴ്ച നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം പിന്നീട് പൃഥ്വിരാജ് വീട്ടിലേക്ക് പോയി.ഇവിടെയും നിരീക്ഷണത്തിൽ കഴിഞ്ഞശേഷമാണ് പരിശോധന നടത്തി ഫലം പുറത്തു വിട്ടിരിക്കുന്നത്.പരിശോധനാഫലം നെഗറ്റീവ് എങ്കിലും നിശ്ചിത സമയം പൂർത്തിയാക്കിയ ശേഷം കുടുംബാംഗങ്ങളോട് പോലും ഇടപഴകുകയുള്ളു എന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്.