26.7 C
Kottayam
Saturday, May 4, 2024

അണക്കെട്ടിൽ 20 വര്‍ഷത്തിന് ശേഷം ജൂണിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പ്: ഇടുക്കിയില്‍ ട്രയല്‍ സൈറണ്‍ മുഴങ്ങി

Must read

ഇടുക്കി: ഇടുക്കി അണക്കെട്ടിൽ 20 വര്‍ഷത്തിന് ശേഷം ജൂണിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പ് രേഖപ്പെടുത്തി. ഇതിന്റെ പശ്ചാത്തലത്തിൽ അണക്കെട്ട് തുറക്കേണ്ടിവന്നാല്‍ പരിസരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കാനുള്ള ആദ്യട്രയല്‍ സൈറണ്‍ മുഴങ്ങി. 2338 അടിയാണ് ഇപ്പോൾ ജലനിരപ്പ്. ഇതിനു മുൻപ് 2000 ജൂണ്‍ രണ്ടിനായിരുന്നു ജലനിരപ്പ് ഇത്രയും ഉയര്‍ന്നത്.

ഇന്നും ട്രയല്‍ സെെറണ്‍ മുഴക്കും. ഡാമിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ സൈറണ്‍ ട്രയല്‍ നടത്തി ഏറ്റവും കൂടുതല്‍ ദൂരത്തേക്ക് ശബ്ദമെത്തുന്ന രീതിയിലായിരിക്കും ക്രമീകരിക്കുക. അതേസമയം ഇടുക്കി ഡാം ജലനിരപ്പില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജലനിരപ്പ് ഷട്ടര്‍ ലെവലിലെത്താന്‍ 35 അടികൂടി വേണമെന്നും കലക്ടര്‍ എച്ച്‌ ദിനേശന്‍ അറിയിച്ചു. 2373 അടിയാണ് ജലസംഭരണിയുടെ ഷട്ടര്‍ലെവല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week