കൊല്ലം:മന്ത്രി കെ ടി ജലീലിനെതിരായ യുവമോർച്ച പ്രതിഷേധത്തിനിടെ മന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് മറ്റൊരു വാഹനം ഇടിച്ചു കയറ്റി.കൊല്ലം പാരിപ്പള്ളിയിൽ വെച്ച് മന്ത്രിയുടെ വാഹനത്തിന് കുറുകെ മറ്റൊരു കാർ ഓടിച്ചുകയറ്റിയാണ് അപായപ്പെടുത്താൻ ശ്രമിച്ചത്. തലനാരിഴയ്‌ക്കാണ് വൻ അപകടം ഒഴിവായത്. മന്ത്രിയുടെ വാഹനവും അകമ്പടി വന്ന വാഹനവും സമയോചിതമായി നിയന്ത്രിക്കാനായതിനാലാണ് അപകടം ഒഴിവായത്.
https://youtu.be/F4ToyD4dBXY
സംഭവത്തിൽ കല്ലുവാതുക്കൾ സ്വദേശികളായ യുവമോർച്ചാ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. അഭിജിത്ത്, വൈഷണവ്, വിപിൻ, എളിപുറം സ്വദേശി പ്രവീൺ എന്നിവരാണ് പിടിയിലായത്. അപകടപ്പെടുത്താൻ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ വധശ്രമമാണ് കുറ്റം. ഇനിയും പ്രതികളുണ്ടെന്നാണ് പൊലിസ് സംശയം. അന്വേഷണം ഊർജിതമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News