സുരേഷ് ഗോപി പടുകുഴിയില്‍ പോയി വീഴരുത്!മുന്നറിയിപ്പുമായി ശാന്തിവിള ദിനേശ്
കൊച്ചി:സുരേഷ് ഗോപി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഗരുഡന്‍ എന്ന ചിത്രം തിയറ്ററുകൡലേക്ക് എത്തിയിരിക്കുകയാണ്. സിനിമയ്ക്ക് ഗംഭീര അഭിപ്രായമാണ് റിലീസ് ദിവസം തന്നെ ലഭിക്കുന്നത്. അതേ സമയം മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പ്രശ്‌നത്തില്‍ നടനെതിരെ കേസ് എടുത്തിരിക്കുകയാണ്.
ഈ വിഷയത്തില്‍ സുരേഷ് ഗോപി ചെയ്തത് ശരിയോ തെറ്റോ എന്ന വാദപ്രതിവാദങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഇതിനിടെ സുരേഷ് ഗോപിയെ കുറിച്ച് സംസാരിച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ദിനേശ് സുരേഷ് ഗോപി പടുകുഴിയില്‍ പോയി വീഴരുതെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കേരളത്തില്‍ മറ്റ് ചില പ്രശ്‌നങ്ങള്‍ ഉണ്ടായത് കൊണ്ടാണ് സുരേഷ് ഗോപിയുടെ വിഷയം ഒതുങ്ങി പോയത്. അല്ലായിരുന്നെങ്കില്‍ അത് വലിയ രീതിയില്‍ പ്രശ്‌നമായി മാറിയേനെ എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. പലരും ഈ പ്രശ്‌നം ഗതിമാറ്റി എന്റെ അടുത്ത് അയച്ച് തന്നിരുന്നു. മറ്റ് ചിലര്‍ സുരേഷ് ഗോപിയ്ക്ക് പിന്തുണ അറിയിച്ചുള്ള മെസേജുകളുമായിട്ടാണ് എന്റെ അടുത്ത് വന്നത്.
സുരേഷ് ഗോപിയെ പിന്തുണച്ച് കൊണ്ട് ഒരു സ്‌റ്റോറി ചെയ്യണമെന്ന് പറഞ്ഞ് പലരും എന്നെ സമീപിച്ചിരുന്നു. തൃശൂരില്‍ മത്സരിക്കുന്ന സമയത്ത് അദ്ദേഹം ഒരു ഗര്‍ഭിണിയുടെ വയറില്‍ തലോടുന്ന ചിത്രം വൈറലായിരുന്നു. ഇതിലൊന്നും ഞാനല്ല പ്രതികരിക്കേണ്ടത്. എന്നാല്‍ സുരേഷ് ഗോപി വേണം ഇതിലൊക്കെ ഒരു അകലം പാലിക്കാന്‍.
ലോകത്ത് കാണുന്ന പെണ്‍കുട്ടികളെല്ലാം ലക്ഷ്മി മോളെ പോലെയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. എല്ലാവരെയും ലക്ഷ്മിയായി കാണുന്നത് തന്നെ തെറ്റാണ്. അതുപോലെ മുപ്പത് വയസ് കഴിഞ്ഞ പെണ്‍കുട്ടികളെ കാണുമ്പോള്‍ അവരെ കെട്ടിപ്പിടിച്ച് മണം ആവാഹിക്കണം എന്നൊക്കെ പറഞ്ഞിട്ടുണ്ട്. ഇതൊന്നും പാടില്ല. നിങ്ങള്‍ക്കും രണ്ട് പെണ്‍കുട്ടികള്‍ ഉള്ളതല്ലേ. ഇതുപോലെ തന്നെ ചിന്തിച്ച് ആരെങ്കിലും നിങ്ങളുടെ പെണ്‍കുട്ടികളെ കെട്ടിപ്പിടിക്കാന്‍ വന്നാല്‍ സമ്മതിക്കുമോ?
എത്ര വിശാലഹൃദയനെന്ന് പറഞ്ഞാലും സുരേഷ് ഗോപി ഇങ്ങനൊന്നും ചെയ്യരുത്. അല്‍പം ഓവറായിട്ടാണ് അദ്ദേഹം പെരുമാറുന്നത്. അടുത്ത കാലത്തായി അതിനൊരു കണ്‍ട്രോള്‍ ഇല്ലാത്ത അവസ്ഥയിലേക്ക് വരികയാണ്. പല രാഷ്ട്രീയവും കഴിഞ്ഞിട്ടാണ് നിങ്ങള്‍ ഇപ്പോഴെത്തി നില്‍ക്കുന്നത്. താങ്ങള്‍ക്ക് എന്ത് പറ്റിയെന്നാണ് ഞാന്‍ ആലോചിക്കുന്നത്. താങ്ങള്‍ എന്തൊക്കെയാണ് പറയുന്നതെന്ന് നിങ്ങള്‍ക്ക് തന്നെ മനസിലാകുന്നില്ല.
സുരേഷ് ഗോപിയെ എനിക്ക് ഇഷ്ടമാണ്. നിങ്ങള്‍ നല്ലത് ചെയ്യുമ്പോള്‍ ഞാനത് പറയും. തെറ്റ് ചെയ്താല്‍ അതും ചൂണ്ടി കാണിക്കും. എന്നാല്‍ അദ്ദേഹം പെണ്ണ് പിടിയനാണെന്ന് ഒക്കെ എഴുതി വിടുന്നത് അംഗീകരിക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയം വെച്ച് എന്ത് കാര്യങ്ങള്‍ പറഞ്ഞാലും സുരേഷ് ഗോപി അഥമനാണെന്ന് ഒക്കെ പറയുന്നത് ശരിയല്ലെന്നാണ് ദിനേശ് പറയുന്നത്.
അദ്ദേഹം ചെയ്തത് നൂറ് ശതമാനം തെറ്റാണെന്ന് ഞാനും പറയും. കാരണം അവിടെ കൂടി നിന്ന പുരുഷന്മാരുടെയൊന്നും ദേഹത്ത് പുള്ളി കൈ വെച്ചില്ലല്ലോ. എന്തൊക്കെയാണെങ്കിലും പലരും പറയുന്നത് വിശ്വസിച്ച് ഒന്നിലേക്കും എടുത്ത് ചാടരുതെന്നാണ് സുരേഷ് ഗോപിയോട് തനിക്ക് പറയാനുള്ളത്.
അറിയാതെ സംഭവിച്ചെന്ന് പറയാം. സുരേഷ് ഗോപി ആ പെണ്‍കുട്ടിയോട് മാപ്പ് പറയേണ്ട രീതിയും തെറ്റി പോയി. ആ കുട്ടിയ്ക്ക് എന്തെങ്കിലും തോന്നിയാല്‍ അതിന് മാപ്പ് പറയുകയല്ല വേണ്ടത്, നിങ്ങള്‍ ചെയ്തത് തെറ്റാണെന്ന് തോന്നിയാല്‍ അതിനായിരുന്നു മാപ്പ് പറയേണ്ടതെന്നാണ് ദിനേശിന്റെ അഭിപ്രായം.
എന്നാല്‍ സുരേഷ് ഗോപിയെ അനുകൂലിച്ചും ദിനേശിനെ വിമര്‍ശിച്ചുമൊക്കെയുള്ള കമന്റുകളാണ് വീഡിയോയുടെ താഴെ വരുന്നത്. ‘ദിനേശ് സര്‍, താങ്കള്‍ പറയുന്നതിനോട് കുറച്ചു യോജിപ്പ് കുറവുണ്ട്. സുരേഷ് ഗോപി പറയുന്നതും ചെയ്യുന്നതും ശരിയാണെന്ന് ഒന്നും പറയുകയല്ല. പക്ഷെ മഴയത്ത് നനഞ്ഞൊട്ടി നില്‍ക്കുന്ന പെണ്‍കുട്ടിയെ നോക്കാതെ പോകുമെന്ന് പറഞ്ഞത് ശരിയാണോ.
ഇന്നത്തെ കേരളത്തിലെ അവസ്ഥ വെച്ചു അദ്ദേഹം പറഞ്ഞതില്‍ തെറ്റ് എന്താണ്. താങ്കള്‍ പറയുന്നില്ലേ. അങ്ങനെ ഒരു കുട്ടിയെ കണ്ടെങ്കില്‍ താങ്കള്‍ എന്താവും പറയുക. സുരേഷ് ഗോപി എന്ത് അര്‍ത്ഥത്തിലാണ് ഈ പറയുന്നതെന്ന് കേരളത്തിലുള്ള അമ്മ പെങ്ങന്മാര്‍ക്ക് അറിയാം. അത് കൊണ്ടാണ് അദ്ദേഹത്തിന് ഇത്രയും സപ്പോര്‍ട്ട്.
രാഷ്ട്രീയ പക പൊക്കല്‍ ആണ് ഇതൊക്കെ എന്ന് വ്യക്തമായി പറയാം. ഉമ്മന്‍ ചാണ്ടിയെ എന്തുകൊണ്ട് ജനം ഇഷ്ട്ടപ്പെടുന്നു എന്നു ചിന്തിക്കു. അതിപ്പോലെ ഉള്ളു ഇതും. നാട് നശിക്കാതെയും നശിപ്പിക്കാതെയും ഇരിക്കണം. ജനത്തിന് അത്രെ വേണ്ടു’,.. എന്നാണ് ഒരു ആരാധകന്റെ കമന്റ്.