മഹാരാഷ്ട്രയിലെ പ്രതിസന്ധി,സുപ്രീകോടതി ഞായറാഴ്ച 11.30 ന് വാദം കേള്‍ക്കും
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നതിനിടെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ശിവസേനയും എന്‍.സി.പിയും സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീകോടതി ഞായറാഴ്ച പരിഗണിയ്ക്കും.ഹര്‍ജി ഇന്നുതന്നെ പരിഗണിയ്ക്കണമെന്ന് മൂന്നുപാര്‍ട്ടികളും ആവശ്യപ്പെട്ടെങ്കിലും അവധിദിനമായ ഞായറാഴ്ച പരിഗണിയ്ക്കാന്‍ അധികൃതര്‍ തീരുമാനിയ്ക്കുകയായിരുന്നു.രാവിലെ 11.30 നാണ് ഹര്‍ജി പരിഗണിയ്ക്കുന്നത്.
വിമതരെ കൂട്ടുപിടിച്ച് അധികാരം പിടിച്ച ദേവേന്ദ്രഫട്‌നാവിസിനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ചത് ചോദ്യം ചെയ്താണ് ഹര്‍ജി.അടിയന്തിരമായി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പിനെ നേരിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
നേരത്തെ കര്‍ണാടകയില്‍ സമാന സാഹചര്യമുണ്ടായപ്പോള്‍ അര്‍ദ്ധരാത്രി മുതല്‍ പുലര്‍ച്ചെവരെ കോടതി വാദം കേടേടിരുന്നു.എന്‍.സി.പി പക്ഷത്തു നിന്നും പകുതിയിലധികം എം.എല്‍.എമാരുടെ പിന്തുണ ബി.ജെ.പി പ്രതീക്ഷിച്ചെങ്കിലും തിരിച്ചട് നല്‍കി സ്വന്തം എം.എല്‍.എമാരെ പാര്‍ട്ടി ക്യാമ്പിലേക്ക് എന്‍.സി.പി തിരിച്ചെത്തിച്ചിരുന്നു. ഉപമുഖ്യമന്ത്രി അജിത്ത് പവാറിനൊപ്പം മൂന്നു എം.എല്‍.എമാര്‍കൂടിയാണ് ബി.ജെ.പി ക്യാമ്പിലുള്ളത്.