കൊച്ചി: ശബരി വെളിച്ചെണ്ണയെ കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ സൈബര്‍ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് സപ്ലൈകോ. 2014ല്‍ സുല്‍ത്താന്‍ ബത്തേരിയിലെ സപ്ലൈകോ ഔട്ട്‌ലെറ്റില്‍നിന്നു വാങ്ങിയ ശബരി വെളിച്ചെണ്ണയില്‍ മെഴുകു രൂപത്തില്‍ മായം കലര്‍ന്നിരുന്നുവെന്ന് ഒരു പ്രമുഖ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ വാര്‍ത്തയെ മുന്‍നിര്‍ത്തി ആ വെളിച്ചെണ്ണയുടെ സാമ്പിള്‍ ലാബുകളില്‍ വിശദമായി പരിശോധിക്കുകയും വെളിച്ചെണ്ണയില്‍ മായം കലര്‍ന്നിട്ടില്ല എന്ന് ലാബുകളില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചിട്ടുളളതുമാണെന്ന് അധികൃതര്‍ അറിയിച്ചു. വെളിച്ചെണ്ണയടക്കമുളള സപ്ലൈകോയുടെ എല്ലാ ഉത്പന്നങ്ങളും അംഗീകൃത ലാബുകളില്‍ പരിശോധിച്ചു ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷമാണു വില്‍പ്പനശാലകളില്‍ എത്തിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.