പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് കവിതയെഴുതിയ കവിയും മാധ്യമപ്രവര്‍ത്തകനുമായ യുവാവിനെതിരെ കേസെടുത്തു
ബാംഗളൂര്‍: പൗരത്വ നിയമത്തിനെതിരെയും പ്രധാനമന്ത്രിയെയും അതിക്ഷേപിച്ചും കവിത എഴുതിയത കവിയും മാധ്യമപ്രവര്‍ത്തകനുമായ യുവാവിനെതിരെ കേസെടുത്തു. കവിയും കന്നഡ ചാനലായ പ്രജാ ടിവി റിപ്പോര്‍ട്ടറുമായ സിറാജ് ബിസറള്ളിക്കെതിരെ ഗംഗാവതി റൂറല്‍ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ബിജെപി കൊപ്പാള്‍ യൂണിറ്റിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. കര്‍ണ്ണാടകത്തിലെ കൊപ്പാള്‍ ജില്ലയില്‍ ജനുവരി 9 ന് നടന്ന ആനെഗുണ്ടി ഉത്സവത്തില്‍ സിറാജ് ആലപിച്ച നിന്ന ധാക്കലേ യാവക നീഡുത്തീ എന്ന സ്വന്തം കവിതയാണ് വിമര്‍ശിക്കപ്പെട്ടത്.
കവിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. കവിത പൗരത്വത്തെയും അധിക്ഷേപിക്കുന്നതാണെന്നാണ് പരാതി. കവിത സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതിന് കന്നഡനെറ്റ്.കോം എഡിറ്റര്‍ എച്ച് വി രാജബക്സിക്കെതിരെയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇത്തരം അനുഭവം മുന്‍പ് ഉണ്ടായിട്ടില്ലെന്ന് സിറാജ് പ്രതികരിച്ചു. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.