വെള്ളാപ്പള്ളിക്ക് വന്‍ തിരിച്ചടി; സുഭാഷ് വാസുവിന് പ്രസിഡന്റായി തുടരാം

കൊല്ലം: എസ്എന്‍ഡിപി മാവേലിക്കര യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുഭാഷ് വാസുവിനെ നീക്കിയ നടപടി കൊല്ലം കോടതി റദ്ദാക്കി. വാസുവിന് പ്രസിഡന്റ് സ്ഥാനത്ത് തുടരാമെന്നും കോടതി വ്യക്തമാക്കി. യൂണിയന്‍ പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്ത് സുഭാഷ് വാസു നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. സുഭാഷിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാവാവധി പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് എസ്എന്‍ഡിപി മാവേലിക്കര യൂണിറ്റ് പ്രസിഡന്റ് സ്ഥാനത്ത് നിന്നു സുഭാഷിനെ മാറ്റി അഡ്മിനിസ്ട്രേഷന്‍ ഭരണം നടപ്പാക്കിയത്. പന്തളം എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് അഡ്വ. സിനില്‍ മുണ്ടപ്പള്ളിയെ അഡ്മിനിസ്ട്രേറ്റര്‍ ആയി നിയമിക്കുകയായിരുന്നു. ഇതിന് പിന്നാലെ വെള്ളാപ്പള്ളിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ സുഭാഷ് വാസുവിനെ ബിഡിജെഎസില്‍ നിന്നും പുറത്താക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News