കൊറോണ; കൊല്ലത്ത് രണ്ടുപേര്‍ നിരീക്ഷണത്തില്‍; നിരീക്ഷണത്തില്‍ ഉള്ളത് ചൈനയില്‍ പോയി മടങ്ങിയെത്തിയ യുവാവും സുഹൃത്തും
കൊല്ലം: കൊല്ലത്ത് ബിസിനസ് ആവശ്യത്തിന് ചൈനയില്‍ പോയി മടങ്ങിയെത്തിയ യുവാവും സുഹൃത്തും കൊറോണ ലക്ഷണങ്ങളുമായി പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍. കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നു മടങ്ങിയെത്തിയ യുവാവ് മൂന്ന് ദിവസം മുമ്പ് ആശുപത്രിയില്‍ സ്വമേധയാ എത്തുകയായിരുന്നു.
തുടര്‍ന്ന് യുവാവിനെ നിരീക്ഷണത്തിലാക്കി. യുവാവിന് ഒപ്പം ആശുപത്രിയില്‍ എത്തിയ കൂട്ടുകാരനെയും മുന്‍കരുതല്‍ എന്ന നിലയില്‍ നിരീക്ഷണത്തിലാക്കുകയായിരുന്നു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാരിപ്പള്ളി ഗവ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസിയു ഐസലേഷന്‍ വാര്‍ഡ് ഉള്‍പ്പെടെയുള്ള എല്ലവിധ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും സേവനം ലഭ്യമാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നോഡല്‍ ഓഫീസറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.