24.1 C
Kottayam
Friday, June 5, 2026

ഭാര്യ പ്രസവത്തിനായി ലേബർ റൂമിൽ, ഭാര്യയുടെ ബന്ധുവിനെ ആശുപത്രി മുറിയിൽ പീഡിപ്പിച്ചു; പ്രതിക്ക് തടവ് ശിക്ഷ

Must read

തൃശൂര്‍: ഭാര്യയുടെ ബന്ധുവായ കുട്ടിയ വിവിധ ഘട്ടങ്ങളില്‍ ബലാത്സംഗം ചെയ്ത 45 കാരനെ കുന്നംകുളം പോക്‌സോ കോടതി 12 വര്‍ഷം കഠിന തടവിനും 1,10,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. സ്വര്‍ണ കച്ചവടക്കാരനായ ചെറുതുരുത്തി പള്ളം ആറ്റൂര്‍ കണ്ടംപുള്ളി വീട്ടില്‍ സുരേഷി (45) നെയാണ് കുന്നംകുളം പോക്‌സോ കോടതി ജഡ്ജി എസ് ലിഷ ശിക്ഷിച്ചത്.

കുന്നംകുളം പോക്‌സോ കോടതി വിചാരണക്കിടെ പ്രതിഭാഗം വിവിധ കാരണങ്ങള്‍ പറഞ്ഞ് വാദിയുടെ കുടുംബത്തെ സമ്മര്‍ദത്തിലാക്കി ഒത്തുതീര്‍പ്പിന് ശ്രമം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പോക്‌സോ കോടതിയിലെ വിചാരണ നീട്ടിവെപ്പിക്കാന്‍ ഹൈക്കോടതിയിലും തുടര്‍ന്ന് സുപ്രീംകോടതിയിലും ഹര്‍ജി നല്‍കിയെങ്കിലും രണ്ട് കോടതികളും തള്ളിയിരുന്നു. പ്രതിയോട് പോക്‌സോ കോടതിയില്‍ വിചാരണ നേരിടണമെന്ന് ഉത്തരവിട്ടിരുന്നു. തുടര്‍ന്നുള്ള വിചാരണയ്ക്കു ശേഷമാണ് പ്രതിയെ ശിക്ഷിച്ചത്.

2008 ല്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഭാര്യയെ പ്രസവ ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്ത സമയം പരിചരിക്കാന്‍ നിന്നിരുന്ന ബന്ധുവിനെ, ഭാര്യയെ ലേബര്‍ റൂമില്‍ ചികിത്സയ്ക്കായി കൊണ്ടുപോയ സമയം ആശുപത്രി റൂമില്‍വച്ചും 2012 കോയമ്പത്തൂരിലുള്ള വീട്ടില്‍വച്ചും 2019 ഡിസംബറില്‍ പള്ളത്തുള്ള പ്രതിയുടെ വീട്ടില്‍വച്ചും ഭാര്യയുടെ ബന്ധുവിനെ ബലാത്സംഗം ചെയ്തിരുന്നു.

ആദ്യ സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ടെന്നും പുറത്തു പറഞ്ഞാല്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കിടയിലും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി ഭാര്യയുടെ ബന്ധുവിനെ ബലാത്സംഗത്തിന് ഇരയാക്കിയിരുന്നത്. സംഭവം അറിയാനിടയായ ഭാര്യ പ്രതിയായ ഭര്‍ത്താവിനെതിരെ കുടുംബ കോടതിയില്‍ കേസ് കൊടുത്തപ്പോള്‍ അതിജീവിതയെയും ഭാര്യയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

- Advertisement -

തുടര്‍ന്ന് 2021 ജനുവരിയില്‍ എരുമപ്പെട്ടി പൊലീസില്‍ പരാതി ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയായ സുരേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 16 സാക്ഷികളെ വിസ്തരിക്കുകയും തെളിവുകള്‍ ഹാജരാക്കുകയും ചെയ്തു.

- Advertisement -

കേസില്‍ അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചത് ചെറുതുരുത്തി ഇന്‍സ്‌പെക്ടറായിരുന്ന അല്‍ത്താഫ് അലിയാണ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെ എസ് ബിനോയിയും ഹാജരായി. പ്രോസിക്യൂഷനെ സഹായിക്കുന്നതിനുവേണ്ടി ജി എ എസ് ഐ. എം. ഗീത, സി പി ഒ പ്രശോബ് എന്നിവരും പ്രവര്‍ത്തിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

Popular this week