EntertainmentNews

ഇനി ബി​ഗ് ബോസ് അവതാരകനാകാൻ സൂപ്പര്‍താരമില്ല; പകരമെത്തുന്ന നടിയുടെ പ്രതിഫലം 130 കോടി രൂപ

നിരവധി കാഴ്ചക്കാരുള്ള ടെലിവിഷൻ റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. ഹിന്ദിയിൽ ആരംഭിച്ച പരിപാടി ഇന്ന് കന്നഡ,തമിഴ് , മലയാളം, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. എല്ലാ ഭാഷയിലും അവിടുത്തെ സൂപ്പർ താരങ്ങളാണ് അവതാരകരായി എത്തുന്നത്. ഇതിനായി ഇവർ വാങ്ങുന്ന തുകയും ഭീമമാണ്. ഹിന്ദിയിൽ സൽമാൻ ഖാൻ, തമിഴിൽ കമൽഹാസൻ, മലയാളത്തിൽ മാഹൻലാൽ, കന്നഡയിൽ കിച്ച സുദീപ്, തെലുങ്കിൽ നാഗാർജുന അക്കിനേനി എന്നിവരാണ് അവതാരകരായി എത്തുന്നത്.

ഷോ ആരംഭിച്ചതു മുതൽ ഇവർ തന്നെയാണ് ഇതുവരെയും അവതാരകരായി എത്തിയിരുന്നത്. എന്നാൽ ഈ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് തമിഴ് ബി​ഗ് ബോസ്. ഇത്രയും വർഷം ഷോയുടെ ഭാ​ഗമായി, അവതാരകനായി നിന്നിരുന്ന കമൽ ഹാസൻ ഇത്തവണ അവതാരക സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. താൻ അടുത്ത സീസണിൽ അവതാരകനായി ഉണ്ടാകില്ലെന്ന് അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയതും.

7 വർഷം മുൻപു തുടങ്ങിയ ആ യാത്രയിൽ നിന്നും ഞാനൊരു ബ്രേക്ക് എടുക്കുന്നു. മുൻപു ഏറ്റെടുത്ത ചില സിനിമകൾ പൂർത്തിയാക്കാൻ ഉള്ളതിനാൽ ബിഗ് ബോസ് സീസൺ 8 ൽ തനിക്ക് അവതാരകനാകാൻ സാധിക്കില്ല’, എന്നാണ് കമൽഹാസൻ ആരാധകരെ അറിയിച്ചത്. സൂപ്പർ താരത്തിന്റെ തീരുമാനം ആരാധകരിൽ വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. അദ്ദേഹമില്ലാതൊരു ബി​ഗ് ബോസ് ചിന്തിക്കാൻ പോലും ആകുന്നില്ലെന്നാണ് ആരാധകർ പറയുന്നത്.

എന്നാൽ കമൽഹാസന്റെ ഈ തീരുമാനത്തിന് പിന്നാലെ കമലിന് പകരം ഇനി ആര് എന്ന ചോദ്യമാണ് ആരാധകർ ഉറ്റുനോക്കുന്നത്. നടൻ ശരത് കുമാറിന്റെ പേര് ഉയർന്ന് വരുന്ന സാഹചര്യത്തിൽ നടി നയൻതാരയുടെയും പേര് വരുന്നുണ്ട്. ഷോയുടെ അവതാരകയാകാൻ പ്രൊഡക്ഷൻ കമ്പനിയായ എൻഡമോൾ ഷൈൻ ഗ്രൂപ്പ് താരത്തെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണമൊന്നുമില്ല.

ബിഗ് ബോസിന്റെ ചരിത്രത്തിൽ ഇതുവരെ ഒരു വനിതാ അവതാരക ഒരു ഭാഷയിലും ഉണ്ടായിട്ടില്ല. തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ എന്ന് വിശേഷണമുള്ള നയൻതാര വരുന്നത് ബിഗ് ബോസിന് ഗുണം ചെയ്യുകയേ ഉള്ളൂവെന്നാണ് ആരാധകർ പറയുന്നത്. നയൻതാര സമ്മതം മൂളുമോയെന്ന കാര്യവും കണ്ടറിയണം.

അതേസമയം നയൻതാര എത്തിയാൽ നടിയ്ക്ക് കൂടുതൽ പ്രതിഫലവും നൽകേണ്ടി വരും. തമിഴിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണ് നയൻസ്. കഴിഞ്ഞ ബിഗ് ബോസ് സീസണിന് 130 കോടിയായിരുന്നു കമൽഹാസൻ വാങ്ങിയ പ്രതിഫലം എന്നായിരുന്നു റിപ്പോർട്ടുകൾ. നയൻതാര വരുന്നതോടെ ഏകദേശം ഇത്രയൊക്കെ തന്നെ പ്രതിഫലം നടിയ്ക്കും നൽകേണ്ടതായി വരുമെന്നാണ് ആരാധകർ പറയുന്നത്.

അതിനിടെ മലയാളം ബിഗ് ബോസിന്റെ അടുത്ത സീസണിൽ അവതാരക സ്ഥാനത്ത് നിന്ന് മോഹൻലാൽ മാറി നിൽക്കുമോയെന്ന ചർച്ചകളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. സിനിമ തിരക്കുകൾ കാരണം സീസൺ 6 ൽ നിന്നും മോഹൻലാൽ പിന്മാറുമെന്നും പകരം നടി മംമ്ത മോഹൻദാസ് വരുമെന്നുമാണ് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ.

അതേസമയം, നിരവധി വിമർശനങ്ങളും വിവാദങ്ങളുമൊക്കെ വന്നിട്ടും അതിനെയെല്ലാം ഒഴിവാക്കി തന്റെ മക്കൾക്കൊപ്പം ചെലവഴിക്കുകയാണ് നയൻസ് ഇപ്പോൾ. അവരുടെ സന്തോഷം കഴിഞ്ഞിട്ടെ സിനിമ പോലും നയൻതാരയ്ക്കുള്ളു. സെലിബ്രിറ്റി ജാഡകളൊന്നുമില്ലാതെ തന്റെ മാതൃത്വം ആഘോഷമാക്കുന്ന നയൻസിനെ അടുത്തിടെയായി വിഘ്‌നേഷ് പങ്കുവെക്കുന്ന ചിത്രങ്ങളിലും വീഡിയോകളിലുമെല്ലാം കാണാം.

വിവാഹശേഷം കുടുംബത്തിനാണ് നയൻതാര ഏറ്റവും കൂടുതൽ പ്രധാന്യം കൊടുക്കുന്നത്. മക്കൾ കൂടി വന്നതോടെ അവർക്കൊപ്പം സമയം ചിലവഴിക്കുന്നതിനാലാണ് നയൻതാര സന്തോഷം കണ്ടെത്തുന്നത്. അതിനാൽ സിനിമകളുടെ കാര്യത്തിൽ പോലും നയൻതാര വളരെ സെലക്ടീവാണ്. ഏറ്റവും മികച്ച കഥയ്ക്കും കഥാപാത്രങ്ങൾക്കും മാത്രമാണ് നയൻതാര സമ്മതം മൂളുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker