മോഹൻലാലിന്റെ ബാറോസ് റിലീസ് വൈകും; റിപ്പോർട്ടുകൾ ഇങ്ങനെ
കൊച്ചി:മലയാളികൾ അക്ഷമയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രാമണ് ബാറോസ്. അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തെത്തുന്ന ചിത്രമെന്ന നിലയ്ക്ക് ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ത്രിഡി സാങ്കേതിക വിദ്യയിൽ അതിനൂതനമായ ടെക്നോളജികൾ ഉപയോഗിച്ചാണ് ചിത്രം നിർമിക്കുന്നത്.
നേരത്തെ ചിത്രം സെപ്റ്റംബർ 11 ന് റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വിവരം പ്രകാരം ചിത്രം തിയറ്ററുകളിലെത്താൻ വൈകിയേക്കും. റിലീസ് ഒക്ടോബറിലായിരിക്കും ഉണ്ടാകുകയെന്നാണ് സൂചന. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരമൊന്നും ഉണ്ടായിട്ടില്ല.
ഗാർഡിയൻ ഓഫ് ഡി ഗാമസ് ട്രഷർ എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രമെത്തുന്നത്. ബറോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ രത്‌നങ്ങളുടെയും സുവർണനിധികളുടെയും കാവൽക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്.
ബറോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. പോർച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധിസൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്.
വാസ്കോ ഡി ഗാമയുടെ അമൂല്യസമ്പത്തിന്റെ കാവൽക്കാരനായ ബറോസ് 400 വർഷത്തിനിപ്പുറം ആ നിധി അതിന്റെ യഥാർഥ അവകാശിക്ക് കൈമാറാൻ ശ്രമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. 3D യിൽ എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് ശിവനാണ്. മലയാള സിനിമ ഇതുവരെ കാണാത്ത ദൃശ്യവിസ്മയമായിരിക്കുമെന്നാണ് വിഡിയോ നൽകുന്ന സൂചന.
മായ, സാറാ വേഗ, തുഹിൻ മേനോൻ, ഗുരു സോമസുന്ദരം , സീസർ ലോറന്റെ റാട്ടൺ, ഇഗ്നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, സീസർ ലോറന്റെ റാറ്റൺ, കോമൾ ശർമ്മ, പത്മാവതി റാവു, പെഡ്രോ ഫിഗ്യൂറെഡോ, ജയചന്ദ്രൻ പാലാഴി ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ബറോസിനായി സംഗീത സംവിധാനം നിർവഹിക്കുന്നത് തമിഴ്നാട് സ്വദേശിയായ 13 കാരനാണ്. ലിഡിയൻ നാദസ്വരമാണ് ലാലേട്ടന്റെ ബറോസിനായി ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.തമിഴ് സംഗീത സംവിധായകനായ വർഷൻ സതീഷിന്റെ മകനാണ് ലിഡിയൻ. കാലിഫോർണിയയിൽ നടന്ന സിബി എസ് ഗ്ലോബൽ ടാലന്റ ഷോയായ വേൾഡ് ബെസ്റ്റിൽ ഒന്നം സമ്മാനം കിട്ടിയിരുന്നു.
2019 ഏപ്രിലിൽ പ്രഖ്യാപിക്കപ്പെട്ട ബറോസ് എന്ന ചിത്രത്തിൻറെ ഒഫിഷ്യൽ ലോഞ്ച് 2021 മാർച്ച് 24ന് ആയിരുന്നു. 170 ദിവസത്തോളമായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത് .ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.