home bannerKeralaNews
ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണില്‍ ഇളവ്; ഇളവുകള്‍ ആര്‍ക്കൊക്കെ എന്നറിയാം
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഞായറാഴ്ച ഏര്‍പ്പെടുത്തിയിരിക്കുന്ന സമ്പൂര്‍ണ്ണ ലോക്ക് ഡൗണില്‍ ഇളവ്. പരീക്ഷയ്ക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും ആരാധനാലയങ്ങളിലേക്ക് പോകുന്നവര്‍ക്കുമാണ് ഇളവ് പ്രഖ്യാപിച്ചത്.
എട്ടാം തീയതി മുതല്‍ ആരാധനാലയങ്ങളില്‍ സര്‍ക്കാര്‍ പ്രവേശനം അനുവദിച്ചിരുന്നു. മാത്രമല്ല നാളെ എന്‍ട്രസ് ഉള്‍പ്പെടെയുള്ള ചില പരീക്ഷകളും നടക്കുന്നുണ്ട്. തുടര്‍ന്നാണ് ഈ രണ്ട് മേഖലകള്‍ക്കും ഇളവ് പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്.
ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാനും പരീക്ഷകള്‍ക്ക് പോകാന്‍ വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. മറ്റ് മേഖലകള്‍ക്കൊന്നു ഇളവില്ല. കടകള്‍ തുറക്കുന്നതിനോ വാഹനങ്ങള്‍ ഓടുന്നതിനോ ആളുകള്‍ പുറത്തിറങ്ങുന്നതിലോ ഇളവുകള്‍ അനുവദിച്ചിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News