home bannerKeralaNews
ഇടതുമുന്നണിയില്‍ പൂര്‍ണ്ണ സംതൃപ്തന്‍; യു.ഡി.എഫിലേക്ക് പോകുന്നുവെന്ന വാര്‍ത്ത പച്ചക്കള്ളമെന്ന് ബാലകൃഷ്ണ പിള്ള
കൊല്ലം: കേരള കോണ്‍ഗ്രസ് (ബി) യു.ഡി.എഫിലേക്ക് പോകുന്നുവെന്ന വാര്‍ത്ത പച്ച കള്ളമാണെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള പറഞ്ഞു. താനും തന്റെ പാര്‍ട്ടിയും എല്‍.ഡി.എഫില്‍ പൂര്‍ണ സംതൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു. ഇടതു മുന്നണി ഭരണത്തില്‍ അഴിമതിയില്ല. എത്ര പണം ഇല്ലെങ്കിലും കടമെടുത്താണെങ്കിലും വികസനം നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇടതുമുന്നണി വിടുന്നെന്ന ആലോചന പോലും നടന്നിട്ടില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
യു.ഡി.എഫുമായി താന്‍ രഹസ്യ ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബാലകൃഷ്ണപിള്ളയുടെ മകനും എം.എല്‍.എയുമായ ഗണേഷ് കുമാര്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന ഘട്ടത്തില്‍ ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നതില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരത്ത് തന്നെ വീണ്ടും മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News